അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ്; മാറ്റി സ്ഥാപിക്കാതെ ബി എസ് എന്‍ എല്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നു

അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ്; മാറ്റി സ്ഥാപിക്കാതെ ബി എസ് എന്‍ എല്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നു

തളങ്കര: അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മാസങ്ങളായി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തളങ്കര തെരുവത്ത് കോയാസ് ലൈനിലാണ് വീഴാറായ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്ഫോര്‍മറിന് മുന്നിലാണ് ടെലഫോണ്‍ പോസ്റ്റുള്ളത്. ശക്തമായ ഒരു കാറ്റടിച്ചാല്‍ വീഴാവുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഈ പോസ്റ്റ് മുന്നിലുള്ള ട്രാന്‍സ്ഫോര്‍മറിലേക്ക് […]

ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു; 500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്‌ക്കൗണ്ട്

ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു; 500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്‌ക്കൗണ്ട്

ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ ഓഫറില്‍ 500 ശതമാനം അധിക ഡാറ്റയും 60 ശതമാനം ഡിസ്‌ക്കൗണ്ടുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ഈ ഓഫര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള ഏഴു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ലോട്ട് ലോ എന്ന പേരിലുള്ള ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും ഒരു നിശ്ചിത പ്രതിമാസ […]

BSNL ന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പുറത്തിറക്കി

BSNL ന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പുറത്തിറക്കി

BSNL ന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പുറത്തിറക്കി. മികച്ച ഓഫറുകളാണിത്. ഒട്ടനവധി ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഈ മാസം 20 മുതല്‍ ഈ പ്ലാനുകള്‍ പ്രാഭല്യത്തില്‍ വന്നു തുടങ്ങി. BSNL വരിക്കാരുടെ എണ്ണം 1 കോടിക്ക് മുകളില്‍ കവിഞ്ഞതായി ജനറല്‍ മാനേജര്‍ പിടി മാത്യൂസ് പറഞ്ഞു . BSNL ന്റെ പുതിയ ഓഫര്‍ ആരംഭിക്കുന്നത് 444 രൂപയുടെ റീച്ചാര്‍ജില്‍ ആണ്. 444 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ഇന്ത്യയിലുടനീളം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ […]

ഓണത്തിന് കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഓണത്തിന് കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

തൃശ്ശൂര്‍: ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. 389 രൂപയ്ക്ക് ഒരുമാസത്തേക്ക് 460 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. വിവിധ ടോപ് അപ്, റീചാര്‍ജ് കൂപ്പണുകള്‍ക്ക് ഓണം ഓഫറായി മുഴുവന്‍സമയമൂല്യം ലഭിക്കും. കൂടാതെ വോയ്‌സ്-എസ്.എം.എസ്. എസ്.ടി.വി. കോമ്‌ബോ തുടങ്ങിയ […]

അക്ഷയ കേന്ദ്രങ്ങളും ബി എസ് എന്‍ എല്ലും കൈകോര്‍ക്കുന്നു

അക്ഷയ കേന്ദ്രങ്ങളും ബി എസ് എന്‍ എല്ലും കൈകോര്‍ക്കുന്നു

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും ബി.എസ്.എന്‍.എല്ലുമായി ബിസിനസ് പാര്‍ട്‌ണേഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം കാസര്‍കോട് കളക്ടറേറ്റില്‍ ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ഭരതന്‍ നിര്‍വ്വഹിച്ചു. ബി.എസ്.എന്‍.എല്‍ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നിലവിലുളള മൊബൈല്‍ വരിക്കാരെ 2018 ജനുവരി 31 നകം ആധാറുമായിബന്ധിപ്പിക്കുന്നത് സംബന്ധിച്ച പരിശീലനം അക്ഷയ സംരംഭകര്‍ക്ക് നല്‍കി. പരിപാടിയില്‍ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, കണ്ണൂര്‍ ബി.എസ്.എന്‍.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ […]

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റാ ഉപയോഗവും നല്‍കുന്ന ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും. പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്. 500 എംബി ഡേറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് […]

ഈദ്: കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഈദ്: കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളുമായി വീണ്ടുമെത്തി. ഈദിനോടനുബന്ധിച്ചാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 786, 599 രൂപയുടെ പ്രീപെയ്ഡ് സ്‌പെഷ്യല്‍ ഓഫറുകളാണ് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 786 രൂപയുടെ പാക്കില്‍ 90 ദിവസത്തേക്ക് എല്ലാ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങ്ങും 3 ജിബി ഡേറ്റയും ലഭിക്കും. 599 രൂപയുടെ പാക്കില്‍ 786 രൂപ ടോക്ക്ടൈം ലഭിക്കും (507 രൂപ മെയിന്‍ അക്കൗണ്ട് + 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ട്). കൂടാതെ 30 ദിവസത്തേക്ക് […]

ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് സി.എം. സുരേശന് യാത്രയയപ്പ് നല്‍കി

ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് സി.എം. സുരേശന് യാത്രയയപ്പ് നല്‍കി

ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് സി.എം. സുരേശന് യാത്രയയപ്പ് നല്‍കി. ബി.എസ്.എന്‍.എല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് സി.എം. സുരേശന് നല്‍കിയ യാത്രയയപ്പ് സമ്മേളനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. മോഹനന്‍ ഉപഹാരങ്ങള്‍ നല്‍കി. സി.പി. ബാലചന്ദ്രന്‍ സ്വാഗതവും , പി.വി. രാജന്‍ അദ്ധ്യക്ഷനായി. കെ. രാമന്‍ രവീന്ദ്രന്‍ കൊടക്കാട്, കെ.വി. ചന്ദ്രന്‍, കുമാരന്‍ നായര്‍, പി.വി. കൃഷ്ണന്‍, സി. […]

ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍

ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍

ഇത്തവണയെത്തുന്നത് 3ജിയില്‍ പുത്തന്‍ ഓഫറുകളുമായാണ് ബി.എസ്.എന്‍.എല്‍ എത്തിയിരിക്കുന്നത് ന്യൂഡല്‍ഹി: ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍. 333 രൂപയുടെ ഡാറ്റാ റീചാര്‍ജില്‍ 90 ദിവസ കാലാവധിയില്‍ 270 ജിബി ത്രീജി ലഭിക്കും. ദിവസേന 3 ജിബി വീതമായിരിക്കും ഈ പ്ലാനില്‍ ലഭിക്കുക. അതായത് 1.23 രൂപയ്ക്ക് ഒരു ജിബി. മറ്റ് ടെലികോം കമ്പനികള്‍ 4 ജി ഓഫറുമായി കടുത്ത മത്സരം സൃഷ്ടിക്കുമ്പോഴാണ് ത്രീ ജിയില്‍ മറ്റാരും നല്‍കാത്ത ഓഫറുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എല്‍ വരുന്നത്. ‘ദില്‍ കോല്‍ കെ ബോല്‍’ എന്ന […]

ബി.എസ്.എന്‍.എല്ലിനെ 16000 കോടി കടബാധ്യതയുള്ള കമ്പനിയുമായി ലയിപ്പിക്കാന്‍ കേന്ദ്ര നീക്കം

ബി.എസ്.എന്‍.എല്ലിനെ 16000 കോടി കടബാധ്യതയുള്ള കമ്പനിയുമായി ലയിപ്പിക്കാന്‍ കേന്ദ്ര നീക്കം

തിരുവനന്തപുരം: ഇന്റര്‍നെറ്റ് രംഗത്തെ കടുത്ത മത്സരത്തിനിടെ, ബി.എസ്.എന്‍.എല്ലിനെ 16000 കോടി കടബാധ്യതയുള്ള എം.ടി.എന്‍.എല്ലുമായി (മഹാനഗര്‍ ടെലികോ നിഗം ലിമിറ്റഡ്) ലയിപ്പിക്കാന്‍ കേന്ദ്രനീക്കം. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശകള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സംരംഭമാണ് എം.ടി.എന്‍.എല്‍. 1986ല്‍ രൂപവത്കരിച്ചശേഷം ആദ്യവര്‍ഷങ്ങളിലൊഴികെ കനത്ത സാമ്പത്തികബാധ്യതയാണ് ഇതിന്റെ ബാക്കിപത്രത്തിലുള്ളത്. ഭീമന്‍ കടബാധ്യതയുള്ള കമ്പനിയുമായി ലയിപ്പിക്കുന്നതിലൂടെ ബി.എസ്.എന്‍.എല്ലും നഷ്ടത്തിലാകുമെന്നാണ് വിലയിരുത്തല്‍. ലയനം നടന്നാല്‍ ബി.എസ്.എന്‍.എല്ലിന്റെ വരുമാനം കടം തിരിച്ചടവിന് തന്നെ മതിയാകാത്ത സ്ഥിതിയുണ്ടാകും. […]