മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം; മരിച്ചവരില്‍ 12 പേര്‍ സ്ത്രീകള്‍

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം; മരിച്ചവരില്‍ 12 പേര്‍ സ്ത്രീകള്‍

മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു .മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. ലോവര്‍ പരേലിലെ സേനാപതി മാര്‍ഗിലെ കമലാമില്‍ കോംപൌണ്ടിലാണ് അപകടം നടന്നത്. 37 എക്കല്‍ വിസ്തൃതിയിലുള്ള ഇവിടെ നിരവധി ഓഫീസുകളും കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഹോട്ടലിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ തീ ആളിപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. എട്ട് ഫയര്‍എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടായത് അര്‍ധരാത്രിയ്ക്ക് ശേഷമാണെന്നാണ് അറിയുന്നത്. നിരവധി വാര്‍ത്താചാനലുകളുടെ ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്. […]

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി വരുന്നു

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: 2017 ജൂലൈ 31-നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കൊമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള […]

ആഷിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

ആഷിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

മുംബൈ : മുംബൈയിലെ ലാ മെര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ തീപിടിത്തം. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാപിതാക്കള്‍ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവമെന്ന് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.) ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാദേശ്വരി മന്ദിര്‍ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന അഗ്നിശമന ടാങ്കറുകളും വാട്ടര്‍ ടാങ്കറുകളും ഉടന്‍ തന്നെ സ്ഥലത്തെത്തി. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.നിലവില്‍ […]

സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സി ബിയര്‍പാര്‍ലറിന്; നഗരസഭാതീരുമാനം വിവാദത്തില്‍

സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സി ബിയര്‍പാര്‍ലറിന്; നഗരസഭാതീരുമാനം വിവാദത്തില്‍

നീലേശ്വരം: സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സിക്ക് ബിയര്‍പാര്‍ലര്‍ തുടങ്ങാന്‍ വിട്ടുകൊടുക്കാനുള്ള നഗരസഭാതീരുമാനം വിവാദത്തില്‍. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പേരോലിലുള്ള പഴയ മത്സ്യമാര്‍ക്കറ്റ് കെട്ടിടമാണ് ബിയര്‍ ആന്‍ഡ് വൈന്‍പാര്‍ലര്‍ തുടങ്ങാന്‍ വിട്ടുകൊടുക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന നീലേശ്വരം നഗരസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പടന്നക്കാട്ട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കെ ടി ഡി സിയുടെ ബിയര്‍പാര്‍ലര്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. പകരം അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പേരോലില്‍ ഉപേക്ഷിക്കപ്പെട്ട മത്സ്യമാര്‍ക്കറ്റ് കെട്ടിടം […]