ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍; മിനിമം ചാര്‍ജ് എട്ടുരൂപ

ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍; മിനിമം ചാര്‍ജ് എട്ടുരൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ നിലവില്‍വരും. മിനിമം ചാര്‍ജ് എട്ടു രൂപയായി. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും എട്ടു രൂപയായിരിക്കും നിരക്ക്. വിദ്യാര്‍ഥി കണ്‍സഷന്‍ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി നിരക്കുകളും ഇന്നുമുതല്‍ വര്‍ധിക്കും. കെഎസ്ആര്‍ടിസിയുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 70 ആയി വര്‍ധിച്ചു. ഓര്‍ഡിനറിയുടെ മിനിമം നിരക്ക് എട്ടു രൂപയായതിനൊപ്പം ഫാസ്റ്റ് പാസഞ്ചറുകളുടേതു പത്തില്‍നിന്ന് 11 ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ നോണ്‍ എസി മിനിമം നിരക്ക് 10 […]

ബസ് ചാര്‍ജ്ജ് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി

ബസ് ചാര്‍ജ്ജ് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില വര്‍ദ്ധന മോട്ടോര്‍ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ബസുടമകള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിലയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. […]

സ്വകാര്യ ബസുകള്‍ ജനുവരി 30 മുതല്‍ സര്‍വീസ് നിറുത്തും

സ്വകാര്യ ബസുകള്‍ ജനുവരി 30 മുതല്‍ സര്‍വീസ് നിറുത്തും

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ജനുവരി 22 ന് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം നടത്തും. ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് ആഴ്ച […]

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന […]