ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് നേതാക്കളുടെ പ്രഖ്യാപനമെങ്കിലും വിഷയം പഠിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചാല്‍ സമരത്തില്‍ നിന്നു പിന്‍മാറാനും സമരക്കാര്‍ക്കിടയില്‍ ആലോചനകളുണ്ട്. അതേസമയം പണിമുടക്ക് നടത്തുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ ഇന്നലെ മുതല്‍ സര്‍വീസ് നടത്താന്‍ […]

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന […]

കാഞ്ഞങ്ങാട് റോഡ് ഗതാഗതം പരിഷ്‌കരിക്കുക: സംയുക്ത തൊഴിലാളി സംഘടന യോഗം

കാഞ്ഞങ്ങാട് റോഡ് ഗതാഗതം പരിഷ്‌കരിക്കുക: സംയുക്ത തൊഴിലാളി സംഘടന യോഗം

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കുക, ട്രാഫിക്ക് സര്‍ക്കിംഗ് മുതല്‍ സ്മൃതിമണ്ഡപം വരെ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിക്കുക, ഓട്ടോകള്‍ ഫുട്പാത്തിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുക, ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി മുമ്പ് എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, ഓട്ടോസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുക, മലയോര മേഖലയ്ക്കുള്ള സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ നഗരത്തില്‍ ഇറക്കിയ ശേഷം ടൗണ്‍ ഹാളിന് സമീപത്ത് പാര്‍ക്ക് ചെയ്യുക, നയാബസാര്‍ മുതല്‍ ഐവാ സില്‍ക്കിന് മുന്‍വശം വരെ […]

നീലേശ്വരം-പള്ളിക്കര ദേശീയപാത തകര്‍ന്നു സ്വകാര്യ ബസ്സുകള്‍ പെരുവഴിയിലായി

നീലേശ്വരം-പള്ളിക്കര ദേശീയപാത തകര്‍ന്നു സ്വകാര്യ ബസ്സുകള്‍ പെരുവഴിയിലായി

കാഞ്ഞങ്ങാട്: നീലേശ്വരം-പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപം വളവില്‍ ദേശീയപാത തകര്‍ന്ന് ഗതാഗതം താറുമാറായി. ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ബസ്സുകള്‍ പെരുവഴിയിലായി. മിക്ക പ്രദേശങ്ങളിലും റെയില്‍വേ ഗേറ്റ് അടച്ചിടുന്നതുമൂലമുള്ള ഗതാഗതക്കുരുക്കും തകര്‍ന്ന റോഡിലൂടെയുള്ള നീക്കവും കൃത്യസമയത്ത് ഓടിയെത്തേണ്ടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് വിനയാകുന്നു. അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗത സുഗമമാക്കണമെന്ന് ബസ്സ് ഓണേഴ്സ് അസോസിയേഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തകര്‍ന്ന റോഡില്‍ കൂടിയുള്ള യാത്ര ബസ്സുകളുടെ അറ്റകുറ്റപണികള്‍ക്ക് ഭീമമായ തുക ചെലവഴിക്കുന്നതിന് പുറമെ ട്രിപ്പുകള്‍ മുടങ്ങിയുള്ള സാമ്പത്തിക നഷ്ടവും കണക്കിലെടുത്താല്‍ ഈ […]