ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് കീശകാലിയാക്കണം

ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ക്ക് കീശകാലിയാക്കണം

കൊച്ചി: കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ ഓണത്തിന് മലയാളികളുടെ യാത്ര കൂടുക്കിലേക്ക്. മറുനാടന്‍ മലയാളികള്‍ ഏറെ താമസിക്കുന്ന ബെംഗളൂരുവുലും ചെന്നൈയില്‍ നിന്നുമുള്ളവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ഇതോടെ ട്രെയിനുകളേയും സ്വകാര്യ ബസ്സുകളേയും മാത്രമാണ് ഇവര്‍ക്ക് ആശ്രയിക്കുവാന്‍ സാധിക്കുന്നത്. ഇരട്ടിതുകയായണ് സ്വകാര്യ ബസ്സുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവില്‍ നിന്നും അവധിക്കാലം പ്രമാണിച്ച് 18 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 30 മുതല്‍ അടുത്ത മാസം 12 വരെയാണ് അധിക സര്‍വീസുകളുള്ളത്. ലക്ഷ്വറി ബസുകള്‍ക്കും വേണ്ട […]

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പലതവണ ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതും വിഷയം പഠിച്ച് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും അതിന് കഴിയാത്തത് ഖേദകരമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ […]

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കില്‍; സര്‍വീസുകള്‍ മുടങ്ങി

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കില്‍; സര്‍വീസുകള്‍ മുടങ്ങി

കാസര്‍കോട്: ഡബിള്‍ ഡ്യൂട്ടി സംവിധാനം മേയ് ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല. ഇതുമൂലം മിക്ക ഡിപ്പോകളില്‍നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ആളില്ലാത്തതിനാലാണ് സര്‍വ്വീസുകള്‍ നിര്‍ത്തിയത്. പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രീയമാണെന്നാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ പറയുന്നത്. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇതിപ്പോള്‍ എട്ടു മണിക്കൂറായാണ് കുറച്ചിരിക്കുന്നത്. ബസുകള്‍ രാത്രി കാലങ്ങളിലാണ് കൂടുതലായും സര്‍വീസിന് […]