അനിശ്ചിതകാല സമരം ബസ് സമരം മാറ്റി വെച്ചു

അനിശ്ചിതകാല സമരം ബസ് സമരം മാറ്റി വെച്ചു

ഒക്ടോബര്‍ അഞ്ചിന് വ്യാഴാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സമരം ബസ് സമരം മാറ്റി വെച്ചു. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല്, അഞ്ച് തീയ്യതികളില്‍ നടത്താനിരുന്ന വാഹന പ്രചരണ ജാഥയും മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ സൂചനാ പണിമുടക്കും നടത്തിയിരുന്നു.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കൊച്ചി: ഈ മാസം 14 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കം ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ 5 മുതല്‍ സമരം ചെയ്യുമെന്നും സംഘടന അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പലതവണ ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതും വിഷയം പഠിച്ച് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും അതിന് കഴിയാത്തത് ഖേദകരമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ […]

ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്കിലേയ്ക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) 24 മണിക്കൂര്‍ പണിമുടക്കും. ശമ്പളം മുടങ്ങാതെ നല്‍കുക, മെക്കാനിക്കല്‍ വിഭാഗത്തില്‍ അടിച്ചേല്‍പിച്ച ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഓപറേറ്റിങ് വിഭാഗത്തിന്റെ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക, പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത് കൂടുതലും വലതുപക്ഷ നയങ്ങളും നിലപാടുകളുമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഡ്യൂട്ടിയും വീക്ക്‌ലി ഓഫും വെട്ടിക്കുറച്ചിരിക്കുകയാണ്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നകാര്യത്തിലും തീരുമാനമായിട്ടില്ല. കോര്‍പറേഷനിലെ […]

മേയ് നാല് മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്കം

മേയ് നാല് മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്കം

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ മേയ് നാല് മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കുന്നു. 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക.2016 ഒക്ടോബര്‍,2017 ഏപ്രില്‍ എന്നീ രണ്ട് ഗഡു ഡിഎ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. യൂണിയനുകള്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ മൂന്ന് തവണ യോഗം വിളിച്ചു ചേര്‍ക്കുകയും ബോണസ് തന്നെ നിഷേധിക്കുന്ന നയം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കിന് നിര്‍ബന്ധിതരായിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.സ്വകാര്യ ബസ് […]