ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍ വിലയോ?..

ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍  വിലയോ?..

ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ‘ഏലാരി നാനോഫോണ്‍ സി’ വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്. ലോകത്തെ ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറ വ്യതിയാനങ്ങളില്‍ ലഭ്യമാണ്. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, ആന്റി-സ്മാര്‍ട്ട്, അല്‍-കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി […]

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതഞ്ജലി ഉല്‍പന്നങ്ങള്‍ വന്‍ തരംഗം ആയിരിക്കും എന്ന് കരുതിയ യോഗ ഗുരു ബാബ രാംദേവിന്റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരില്‍ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്. പല ആരോപണങ്ങളും ഈ ഉല്‍പന്നങ്ങളെ ചുറ്റിപറ്റി വന്നു. ഇക്കാരണം കൊണ്ടാകാം രാംദേവ് പുതിയ ബിസിനസ് ആരംഭിക്കുന്നത്. സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് […]

ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ അജ്മാനിലും

ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ അജ്മാനിലും

അജ്മാന്‍: ഉത്തര കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡിന്റെ ആദ്യ ഷോറൂം അജ്മാന്‍ റഷിദീയിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി കമറുദ്ദീനിന്റെ സാനിദ്ധ്യത്തില്‍ അജ്മാന്‍ രാജകുടുംബാംഗം അബ്ദുല്‍ അസീസ് സഈദ് അബ്ദുല്‍ അസീസ് റാഷിദ്അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. എം.ഡി ടി.കെ പൂക്കോയ തങ്ങള്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.ജി മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍.കെ, യു.എ.ഇ ഡയറക്ടര്‍മാരായ ഹാരിസ് അബ്ദുല്‍ഖാന്‍, നൗഷാദ് ചെര്‍ക്കള, ടി.കഎ ശമീം മല്ലപ്പുറം, എ.ടി.പി […]

ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ സെല്ലുലാര്‍ നഷ്ടത്തിലേക്ക്. ജിയോയുടെ വരവോടെ താരിഫ് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാത്തതിനേത്തുടര്‍ന്നാണ് ഐഡിയ നഷ്ടത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം 449.2 കോടി രൂപ ലാഭം ലഭിച്ച സ്ഥാനത്ത് ഇത്തവണ 325.6 കോടി നഷ്ടത്തിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണകണക്കനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദ കണക്കെടുപ്പിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നു. 383.87 കോടി രൂപയായിരുന്നു അന്ന് നഷ്ടം. ഫ്രീ ഓഫറുകള്‍ നല്‍കി വിപണി പിടിച്ച ജിയോ […]