സെന്‍സെക്സ് 262 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

സെന്‍സെക്സ് 262 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

മുംബൈ: യുഎസ് ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്സ് 262.52 പോയിന്റ് നഷ്ടത്തില്‍ 35,286.74ലിലും നിഫ്റ്റി 89.40 പോയിന്റ് താഴ്ന്ന് 10,710.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 220 പോയന്റിലേറെ നഷ്ടത്തിലായി. ബിഎസ്ഇയിലെ 712 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1916 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ ,പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ […]

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ബിഎസ്ഇ സെന്‍സെക്സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, […]

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയിന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 538 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് […]

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 314.92 പോയന്റ് നേട്ടത്തില്‍ 30248.17ല്‍ വ്യാപാരം നിര്‍ത്തി. ദേശീയ സൂചികയായ നിഫ്റ്റി 90.45 പോയന്റ് ഉയര്‍ന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ടെലികോം മേഖലകളിലാണ് ഉയര്‍ച്ച പ്രകടമായത്. ഭാരതി എയര്‍ട്ടലിന്റെ ഓഹരിയില്‍ എട്ട് ശതമാനം ഉയര്‍ച്ചയുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്സി, മാരുതി, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികള്‍ നേട്ടത്തിലും വിപ്രോ, ടി.സി.എസ്, എച്ച് സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് എന്നീ […]

പാതകള്‍ക്ക് സമീപത്തെ മദ്യവ്യാപാരം: ഹര്‍ജികള്‍ ഇന്നു പരിഗണിക്കും

പാതകള്‍ക്ക് സമീപത്തെ മദ്യവ്യാപാരം: ഹര്‍ജികള്‍ ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിനകം മദ്യവില്പനശാലകള്‍ ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജിയുടെ അസൗകര്യംമൂലമാണ് പരിഗണിക്കാതിരുന്നത്. ഇന്നു ജഡ്ജി ഇല്ലെങ്കില്‍ വേറെ ബെഞ്ച് രൂപവത്കരിച്ച് കേസ് പരിഗണിക്കുമെന്നു ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹര്‍ പറഞ്ഞു.

സ്വര്‍ണ്ണ വില കുത്തനെ കുറയുന്നു; പവന് ഇന്ന് കുറഞ്ഞത് 120 രൂപ

സ്വര്‍ണ്ണ വില കുത്തനെ കുറയുന്നു; പവന് ഇന്ന് കുറഞ്ഞത് 120 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിയുന്നു. പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 21,480 രൂപയും ഗ്രാമിന് 2685 രൂപയുമാണ് നിലവിലെ നിരക്ക്. അടുത്ത കുറച്ച ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ കുറവ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാര്‍ച്ച് ഒന്നിന് 22,240 ആയിരുന്ന സ്വര്‍ണ്ണവിലയാണ് മാര്‍ച്ച് 14 ആയപ്പോള്‍ 21,480 ല്‍ എത്തിയിരിക്കുന്നത്.

മാസത്തെ ഏറ്റവും കുറഞ്ഞ തുകയിലേക്ക് സ്വര്‍ണ വില ഇടിഞ്ഞു

മാസത്തെ ഏറ്റവും കുറഞ്ഞ തുകയിലേക്ക് സ്വര്‍ണ വില ഇടിഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 22000 രൂപയായി. 15 രൂപ താഴ്ന്ന് 2750 രൂപയാണ് ഇന്നത്തെ ഗ്രാം വില. മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന നവംബര്‍ എട്ടു മുതല്‍ സ്വര്‍ണ വില താഴ്ന്ന് 19000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് കുതിച്ചുയരുകയായിരുന്നു.

ഒരു കിലോ അരിയ്ക്ക് 10 രൂപ, മുട്ടയ്ക്ക് മൂന്ന്, പഞ്ചസാര 15- ഇത് കേരളത്തില്‍ തന്നെ

ഒരു കിലോ അരിയ്ക്ക് 10 രൂപ, മുട്ടയ്ക്ക് മൂന്ന്, പഞ്ചസാര 15- ഇത് കേരളത്തില്‍ തന്നെ

കഴിക്കമ്പലം: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇത്തരത്തില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നുവെന്ന് കേട്ടാല്‍ ആരും ഒന്നു ഞെട്ടും. എറണാകുളം ജില്ലയിലെ കിഴക്കമ്പലം നിവാസികളാണ് ഈ ഭാഗ്യമാവാന്മാര്‍. കേരളത്തിലെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് വലയുമ്പോള്‍ കിഴക്കമ്പലം നിവാസികളുടെ പട്ടിണി അകറ്റാന്‍ പഞ്ചായത്തിലെ ജനകീയ കൂട്ടായ്മയായ ‘ട്വന്റി ട്വന്റി’ വിളിപ്പുറത്തെത്തും. വിപണിയില്‍ 50 രൂപ വരെ വില വീണിരിക്കുന്ന വടി, മട്ട അരി 10-15 രൂപ നിരക്കിലാണ് ഇവിടെ വിതരണം ചെയ്യുന്നത്. […]