ജെസിഐ വാരാഘോഷത്തിന് തുടക്കമായി

ജെസിഐ വാരാഘോഷത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ ജെസിഐ വാരാഘോഷത്തിന് തുടക്കമായി. പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില് നടന്ന ചടങ്ങ് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ: പുഷ്പജ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡവലപ്പ്‌മെന്റ് ഡേയുടെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ട്രേഡിംഗ് ട്രെയിനിംഗ് ക്ലാസ് ഉദ്ഘാടനം അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ ജിഷ നിര്‍വഹിച്ചു. ക്ലാസ് രാജ് സെബാന്‍ കൈകാര്യം ചെയ്തു. ‘മാറിവരുന്ന ഭക്ഷണ രീതിയും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. […]