പോളോ ജി ടി ഐയുടെ വില കുറയുന്നു

പോളോ ജി ടി ഐയുടെ വില കുറയുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗന്‍ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോക്‌സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 189 ബിഎച്ച്പി കരുത്തും 250 എന്‍ […]

രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും

രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും

ദില്ലി: രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍-പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും. 2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവും യാത്രാ ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം. പ്രത്യേക നയം ഇതുമായി ബന്ധപ്പെട്ട പ്രത്യേക നയം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഘനവ്യവസായ മന്ത്രാലയവും നീതി ആയോഗും സംയുക്തമായാണ് നയം ആവിഷ്‌കരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇലക്ട്രിക് […]

ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

തിരുവനന്തപുരം: ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യയുടെ എക്‌സ് ഇ വിഭാഗത്തിലെ ഏറ്റവും പുതിയ ഡീസല്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍ എഞ്ചിന്‍, 132 കിലോ വാട്ട് പവ്വര്‍ ഔട്ട് പുട്ട്, 8 സ്പീഡ് ഓട്ടോ മാറ്റി ക്ട്രാന്‍സ് മിഷന്‍, ജാഗ്വാര്‍ ഡ്രൈവ് കണ്‍ട്രോള്‍, ടോര്‍ക്ക് വെക്ട റിംഗ്, ഓള്‍ സര്‍ഫസ് പ്രോഗ്രസ് കണ്‍ട്രോള്‍, 380 വാട്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 8 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ കണ്‍ട്രോള്‍ ടച്ച് ഇന്‍ഫോ […]

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്ക്

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്‌കോഡയുടെ തന്നെ എസ്.യു.വി കോഡിയാക്കിമായി സാമ്യം പുലര്‍ത്തുന്ന വാഹനമാണ് കറോക്ക്. കോഡിയാക്കിന് തൊട്ട് താഴെയാവും കറോക്കിന്റെ സ്ഥാനം. ഹ്യൂണ്ടായ് ട്യൂസണ്‍, ഫോക്‌സ്‌വാഗണ്‍ ട്വിഗ്വാന്‍, ഹോണ്ട സി.ആര്‍.വി എന്നിവയാണ് കറോക്കിന്റെ എതിരാളികള്‍. കറോക്കിന്റെ മുന്‍വശം തനത് സ്‌കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്. ക്രോം ലൈനിങ്ങോട് കൂടിയ ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലൈറ്റുകള്‍, ഫോഗ്‌ലാമ്ബുകളുടെ ഡിസൈന്‍ എന്നിവയാണ് മുന്‍ വശത്തെ പ്രധാന പ്രത്യേകതകള്‍. പിന്‍വശത്ത് ടെയില്‍ ലൈറ്റിന്‍േറയും ബംബറിന്‍േറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്‌കോഡയുടെ സൂപ്പര്‍ബുമായി സാമ്യമുള്ളതാണ് […]

കാറുകള്‍ വാടകക്ക് നല്‍കുന്നതിന് നിയന്ത്രണം വരുന്നു

കാറുകള്‍ വാടകക്ക് നല്‍കുന്നതിന് നിയന്ത്രണം വരുന്നു

കണ്ണൂര്‍: കാറുകള്‍ വാടകക്ക് നല്‍കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദിവസങ്ങളും മാസങ്ങളും കാറുകള്‍ വാടകക്ക് നല്‍കുന്നതിനാണ് നിയന്ത്രണം വരിക. ഇങ്ങനെ വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വര്‍ധിച്ചതോടെയാണ് ഈ നടപടി. ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണത്തിന് തുടക്കം കുറിച്ചു. രാമന്തളി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കാറുകള്‍ വാടകക്ക് നല്‍കുന്ന ഉടമകള്‍ ആര്‍ക്കാണ് നല്‍കുന്നത്, എത്ര ദിവസത്തേക്കാണ് നല്‍കുന്നത് തുടങ്ങിയ വിവര ങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. വിവരം നല്‍കാത്ത വാഹനങ്ങള്‍ പൊലീസ് പിടിച്ചു […]

7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി

7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി

ബെംഗളൂരു:സ്വകാര്യ ബാങ്കിലേക്കുള്ള 7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി. ബെംഗളൂരു കോറമംഗലയിലെ ആക്സിസ് ബാങ്ക് ശാഖയിലേക്കുള്ള പണവുമായാണ് സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം കടന്നുകളഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൈസൂരുവിലെത്തിയതായി കണ്ടെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഗണ്‍മാന്‍ പൂവണ്ണ, ജീവനക്കാരായ പരശുരാം, ഖരി ബസവ, ബസവപ്പ എന്നിവരാണ് പണവുമായി പോയ സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മംഗളൂരുവിലെ കാഷ് ചെസ്റ്റില്‍ നിന്ന് 7.5 കോടി രൂപ ഇവര്‍ ശേഖരിച്ചിരുന്നുവെങ്കിലും കോറമംഗല ബ്രാഞ്ചില്‍ എത്തിച്ചിരുന്നില്ല. സംഭവം മനസിലായതോടെ പണമെത്തിക്കാന്‍ കാരാര്‍ […]

വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോയ കാറില്‍ ലോറിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ട് മരണം

വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോയ കാറില്‍ ലോറിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ട് മരണം

കാസര്‍കോട്: കാസര്‍കോട്ടുനിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വേളാങ്കണ്ണിക്ക് സമീപം കരൂര്‍ ജില്ലയിലാണ് സംഭവം. ബന്തിയോട് മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മണ്‍തേരോ (50), ഭാര്യ പ്രസില്ല മണ്‍തേരോ (40), ഹെറാള്‍ഡിന്റെ സഹോദരന്‍ ഖാദതറിന്‍ മണ്‍തേരോ (40), ഭാര്യ ജസ്മ (30), മക്കളായ സന്‍വി (ഒരു വയസ്), ഷരോണ്‍ (അഞ്ച്), മറ്റു കുടുംബാംഗങ്ങളായ ആല്‍വിന്‍ മണ്‍തേരോ (29), ഭാര്യ പ്രീമ മണ്‍തേരോ (22) […]

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ആള്‍ട്ടോ ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍. ഡിസൈന്‍, പ്രകടന മികവ്, ഇന്ധനക്ഷമത ഇവയാണ് എതിരാളികളെ പിന്നിലാക്കി ആള്‍ട്ടോയെ ബഹുദൂരം മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.41 ലക്ഷം യൂണിറ്റുകള്‍ വിപണിയിലിറക്കിയാണ് മാരുതി സുസുക്കി ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്. 2000 സെപ്തംബറിലാണ് എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ആള്‍ട്ടോ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം 2100 യൂണിറ്റ് ആള്‍ട്ടോ ശ്രീലങ്ക, ചിലി, […]

ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് 9 കാറുകള്‍ തകര്‍ത്തു

ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് 9 കാറുകള്‍ തകര്‍ത്തു

കൊല്ലം: കൊല്ലം അഞ്ചലില്‍ ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് ബാഹുബലിയാണെന്ന് പറഞ്ഞ് തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 കാറുകള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചു തകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് നിഗമനം.അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബാഹുബലി ചിത്രം കണ്ട് പുറത്തിറങ്ങിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് കൂവി. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 […]

കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്ക്

കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്ക്

കാഞ്ഞങ്ങാട്: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. ചെറുപുഴ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയ പാതയിലാണ് അപകടം.കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അരമണിക്കൂറിന് ശേഷമാണ്. ശനിയാഴ്ച രാവിലെ 11.20 മണിയോടെയാണ് അപകടം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ പുറത്തെടുത്തത്.കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ […]

1 2 3 4