ഹൈദരാബാദില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ഹൈദരാബാദില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ പെഡ്ഡപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അരുണ്‍കുമാര്‍, ഭാര്യ സൗമ്യ ഇവരുടെ മക്കളായ അഖിലേഷ് കുമാര്‍(10), ഷന്‍വി(8) എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 180 കിലോമീറ്റര്‍ മാറി കട്നാപ്പളളിക്ക് സമീപമാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന അരുണ്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് കാരണമായത്. പെഡ്ഡപ്പളളിയില്‍ സ്‌കൂള്‍ നടത്തുകയാണ് കൊല്ലപ്പെട്ട അരുണ്‍. ഹൈദരാബാദിലെ പോളിടെക്നിക്ക് സ്‌കൂളില്‍ സഹോദരനും […]

വൈക്കം എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

വൈക്കം എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

ചവറ: വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പൂന്തറ സ്വദേശി യാസിന്‍ (19), വള്ളക്കടവ് സ്വദേശി റാഷിദ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.20ന് ദേശീയപാതയില്‍ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

കൊച്ചിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ മരിച്ചു

കൊച്ചിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ മരിച്ചു

കൊച്ചി: കൊച്ചി കുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന്‍ നല്ലൂരി ജിതേന്ദ്രയും കാര്‍ ഡ്രൈവര്‍ മുളകുപാടം സ്വദേശി റോയ്സുമാണ് മരിച്ചത്.

പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ച് പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്.

തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

ബിഹാര്‍ : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത് മാടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ മരിച്ചു. മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് ഖാബര്‍ എന്നിവരാണ് മരിച്ചത്. […]

പഴനിയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പഴനിയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60), സുരേഷ്(52), ഭാര്യ രേഖ, മകന്‍ മനു(27), അഭിജിത്ത്(14) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍(12) ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് […]

ദേശീയപാത കൊമ്മാടിയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ദേശീയപാത കൊമ്മാടിയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. ട്രാഫിക് പൊലീസ് അപകടസ്ഥലത്തെത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു. ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് നടി തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് സൂചന.

നടന്‍ അനീഷിന്റെ കാര്‍ അപകടത്തില്‍പെട്ടു

നടന്‍ അനീഷിന്റെ കാര്‍ അപകടത്തില്‍പെട്ടു

മലപ്പുറം: സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് സ്വദേശമായ വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിനിമാ താരം അനീഷ് സഞ്ചരിച്ച കാറില്‍ എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന് നല്ല രീതിയില്‍ കേട്പാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. […]

തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

തിരുപ്പൂര്‍: ഈറോഡിനടുത്ത് ഊത്തുക്കുടിക്കു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണു മരിച്ചത്. ഡ്രൈവറുള്‍പ്പെടെ മൂന്നു പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാസിക്കില്‍ നിന്ന് മാവേലിക്കരയിലേക്കു പോകുന്നതിനിടയിലാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. മൃതദഹേങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂരില്‍ തീര്‍ത്ഥാടകര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു

തൃശൂരില്‍ തീര്‍ത്ഥാടകര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു. തീര്‍ത്ഥാടകര്‍ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ എരുമപ്പെട്ടി സ്വദേശിനി ചന്ദ്രിക ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചന്ദ്രിക തല്‍ക്ഷണം മരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

1 2 3