മയക്ക് മരുന്നു കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരനായ മലയാളി പിടിയില്‍

മയക്ക് മരുന്നു കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരനായ മലയാളി പിടിയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലൂടെ മയക്കുമരുന്ന് കടത്തിയ കേസില്‍ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. എയര്‍ ഇന്ത്യ 440 വിമാനത്തില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ നിന്നാണ് മയക്കുമരുന്നു പൊതി കണ്ടെടുത്തത്. 1895 ഗ്രാം തൂക്കമുള്ള പൊതി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയില്‍ നിന്നാണ് കണ്ടെടുത്തത്. ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. […]

കൊലക്കളിയുടെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

കൊലക്കളിയുടെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

കോട്ടയം: അടിമയാകുന്നവരെ മരണത്തിലേക്കു വരെ തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിമിന്റേതെന്നു കരുതുന്ന ലിങ്കുകള്‍ വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നു. യുവാക്കളുടെ ഗ്രൂപ്പുകളിലും സ്വകാര്യ മെസേജായുമൊക്കെയാണ് ഇതു പ്രചരിക്കുന്നത്. ഘട്ടംഘട്ടമായി മരണത്തിലേക്ക് അടുപ്പിക്കുന്ന അസാധാരണമായ ഒരു ഗെയിമാണ് ബ്ലൂവെയ്ല്‍. ദി സൈലന്റ് ഹൗസ്, ദി വെയില്‍ ഇന്‍ ദി സീ എന്നീ പേരുകളിലും ബ്ലൂവെയ്ല്‍ പ്രചരിക്കുന്നുണ്ട്. രഹസ്യ ലിങ്കുകള്‍ വഴിയും കമ്യൂണിറ്റി വഴിയുമാണു ഗെയിമിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത്. ഇവ വാട്ട്സ് ആപ്പിലൂടെ എത്തുന്നതോടെ കൂടുതല്‍ പേരിലേക്ക് അതിവേഗം എത്തപ്പെടും. തലയിലും ശരിരത്തിലും […]

നടന്‍ ദിലീപിന്റെ ജാമ്യഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും

നടന്‍ ദിലീപിന്റെ ജാമ്യഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഡി.സി.പി ഇന്ന് ഹാജരായില്ല. സമയം നീട്ടി നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. ആദ്യ ജാമ്യഹരജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമരംഗത്തെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിച്ചാണ് ദിലീപിന്റെ ഹരജി. സിനിമരംഗത്തെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് […]

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെതിരെ കേസെടുക്കും

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെതിരെ കേസെടുക്കും

പാലക്കാട്: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകനെതിരെ കേസെടുക്കും. അധ്യാപകനെതിരെയുള്ള നടപടിക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. സ്‌കുള്‍ അധികൃതര്‍ക്കെതിരെ കേസ് എടുക്കാനും കളക്ടര്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 8.25ന് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. രാഷ്ട്രീയ നേതാക്കാള്‍ സര്‍ക്കാര്‍ എയഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ […]

അഞ്ച് വയസുകാരിക്ക്‌ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തി

അഞ്ച് വയസുകാരിക്ക്‌ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തി

ദുബായ്: അഞ്ച് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം അപ്പീല്‍കോടതി അംഗീകരിച്ചു. ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. 23 കാരനായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം പ്രതി പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ശരീരത്തില്‍ അനുചിതമായി സ്പര്‍ശിക്കുകയുമായിരുന്നു. പിതാവ് എത്തിയപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും തുടര്‍ന്ന് അദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ദുബായ് പ്രാഥമിക കോടതി […]

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ലഖ്‌നോ: ഖൊരക്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി അന്ദര്‍ശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി […]

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് […]

തീക്കളി കൈവിട്ടകളിയായി

തീക്കളി കൈവിട്ടകളിയായി

എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ കളിക്കുന്നതിനിടെ തീ പടര്‍നന് പിടിച്ച് കൊപ്പളത്തില്‍ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും കത്തി നശിച്ചു എട്ടും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ തീക്കളിയെ തുടര്‍ന്ന് കൊപ്പളത്തില്‍ കത്തിച്ചാമ്പലായത് നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും. ശനിയാഴ്ച വൈകുന്നേരം കൊപ്പളത്താണ് സംഭവം. കൊപ്പളം പുഴയോരത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും, വലകളും, എഞ്ചിനുകളുമാണ് കുട്ടികള്‍ ഷെഡിലിരുന്നു കയ്യില്‍ കിട്ടിയ തീപ്പെട്ടി ഉരച്ചത് കാരണം വന്‍ തീപിടുത്തമുണ്ടായി […]

ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐക്ക് കത്തയക്കും

ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐക്ക് കത്തയക്കും

കോഴിക്കോട്: ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐക്ക് കത്തയക്കും. ജിഷ്ണു കേസില്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരാനും കുടുംബം തീരുമാനിച്ചു. ജിഷ്ണു കേസ് സി.ബി.ഐക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.ബി.ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സി.ബി.ഐക്ക് രണ്ടാഴ്ചത്തെ സമയം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ നാലാഴ്ച കൂടി സമയം വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇയൊരു സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ […]

വിവാഹശേഷമുള്ള ബലാല്‍സംഗം കുറ്റകരമല്ല: സുപ്രീം കോടതി

വിവാഹശേഷമുള്ള ബലാല്‍സംഗം കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 15നും 17നും ഇടക്ക് പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയാണെങ്കില്‍ പോലും കുറ്റകരമായി കാണാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം ഇതിനെ കുറ്റകരമായി കാണുന്നില്ലെന്നും ജസ്റ്റിസ് എം.ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കേന്ദ്രം വാദിച്ചു. 15 വയസിനും 17 വയസിനുമിടയിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നവര്‍ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവാദം നല്‍കുന്ന നിയമമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ്. […]

1 2 3 16