പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

ന്യൂഡല്‍ഹി : പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നു പട്ടിക ജാതി – പട്ടിക വര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍. പ്രശ്ന പരിഹാരത്തിനുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് […]

സംസ്ഥാനത്ത് വീണ്ടും സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്; അംഗപരിമിതരുടെ പട്ടികയില്‍ അനര്‍ഹര്‍

സംസ്ഥാനത്ത് വീണ്ടും സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്; അംഗപരിമിതരുടെ പട്ടികയില്‍ അനര്‍ഹര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്. അംഗപരിമിതരുടെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹരാണ് അധികവും കടന്നുകൂടിയിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥി പട്ടികയില്‍ 40 പേര്‍ ഉത്തരേന്ത്യക്കാരാണ്. കോളെജ് വിദ്യാര്‍ഥികളുടെ പട്ടികയില്‍ 50 വയസുകാരുമുള്‍പ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വരെയാണ് അനര്‍ഹര്‍ക്ക് അനുവദിച്ചത്. പണം നല്‍കുന്നത് തടയണമെന്ന് കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ദളിത് പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് അമിത് ഷാ

ദളിത് പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ദളിത് പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി എസ് ടി വിഭാഗക്കാര്‍ക്കുള്ള സംവരണം ബി ജെ പി സര്‍ക്കാര്‍ എടുത്തു കളയില്ല. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിയമത്തില്‍ ഭേദഗതി വരുത്താനു

കേന്ദ്രത്തിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി; നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യം

കേന്ദ്രത്തിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി; നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യം

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. പി. കരുണാകരന്‍ എംപിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെ പരിഗണിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ഓഖി ദുരന്തം: കേന്ദ്രം കേരളത്തിന് 133 കോടി അനുവദിച്ചു

ഓഖി ദുരന്തം: കേന്ദ്രം കേരളത്തിന് 133 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 133 കോടിരൂപ അനുവദിച്ചു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. തുക ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന. കേന്ദ്രത്തോട് 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 19 ന് ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും സംസ്ഥാനം പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. അതേസമയം, ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. […]

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് അഡ്വ.കെ.ശ്രീകാന്ത്

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ബജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉപഭോക്താക്കളെ തെരഞ്ഞെടുത്തതിലുള്ള അപാകതകള്‍ പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകാന്ത്. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്ന സാക്ഷാത്കരിക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ […]

കന്നുകാലി കശാപ്പ് നിരോധം : ഭരണകൂടം ഫാസിസത്തിന്റെ ഉഗ്രരൂപം കൈക്കൊള്ളുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

കന്നുകാലി കശാപ്പ് നിരോധം : ഭരണകൂടം ഫാസിസത്തിന്റെ ഉഗ്രരൂപം കൈക്കൊള്ളുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: രാജ്യത്തെ കന്നുകാലി വ്യാപാരത്തെ കാര്‍ഷികാവശ്യാര്‍ത്ഥം മാത്രം പരിമിതപ്പെടുത്തി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ഉഗ്രഫാസിസ്റ്റ് ഭരണമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ജനങ്ങളുടെ ഭക്ഷണശീലങ്ങളെയും സ്വാതന്ത്യങ്ങളെയും ഹനിക്കുമെന്ന ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമായ നീക്കമാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുള്ളത്. കാര്‍ഷികാവശ്യത്തിന് മാത്രമേ പശു, കാള, പോത്ത്,എരുമ തുടങ്ങിയ മൃഗങ്ങളെ വാങ്ങാനും വില്‍ക്കാനും പാടുള്ളുവെന്ന നിയമം നിരവധി ആളുകളുടെ ഉപജീവനത്തിന് തടയിടും. ജനങ്ങള്‍ കന്നുകാലി […]

കേന്ദ്രസര്‍ക്കാര്‍ നിയമം ലംഘിച്ചു: 14 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത്

കേന്ദ്രസര്‍ക്കാര്‍ നിയമം ലംഘിച്ചു: 14 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത്

റാഞ്ചി: കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ലംഘിച്ചു. ജാര്‍ഖണ്ഡില്‍ 14 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. ജാര്‍ഖണ്ഡ് ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടര്‍ പോഗ്രാമിംഗില്‍ സംഭവിച്ച വീഴ്ചയെത്തുടര്‍ന്നാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴില്‍ വയോധികരുടെ പെന്‍ഷന്‍ സ്വീകരിക്കുന്ന 14 ലക്ഷത്തോളം പേരുടെ ആധാര്‍ കാര്‍ഡ് ഉടമകളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ജാര്‍ഖണ്ഡിലെ 16 ലക്ഷത്തോളം പെന്‍ഷനേഴ്സില്‍ പ്രതിമാസ പെന്‍ഷന്‍ […]

കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നിനെ ചോദ്യം ചെയ്തു സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നിനെ ചോദ്യം ചെയ്തു സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ പല സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തെ അതൃപ്തി അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അവശ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും പാന്‍ കാര്‍ഡിന് പോലും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയാണ് […]

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ധനസഹായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ നടപ്പാക്കും. ഒരുകുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയില്‍ സബ്‌സിഡി നിരക്കിലാണ് ലോണ്‍ അനുവദിക്കുക. വായ്പ നല്‍കുന്നതിനായി പ്രതിവര്‍ഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക. കനത്ത പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാര്‍, മൈക്രോ ഫിനാന്‍സ് കമ്ബനികള്‍ എന്നിവരില്‍നിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. 8.5 കോടി പാവപ്പെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസില്‍ വ്യക്തമായിരുന്നു.