ഭാരത ബന്ദ് ; രാജസ്ഥാനിലും മധ്യപ്രദേശിലും വിവിധ സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ചു

ഭാരത ബന്ദ് ; രാജസ്ഥാനിലും മധ്യപ്രദേശിലും വിവിധ സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഭാരതബന്ദിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ 144 പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പുര്‍, ഭാരത്പുര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ തൊഴിലുകളില്‍ ജാതി സംവരണം ആവശ്യപ്പെട്ട് ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂട്ടം […]

തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംഭാവനകള്‍ തിരഞ്ഞെടുപ്പ് ബോണ്ടുകളായി സ്വീകരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

രാഷ്ട്രീയ കരട് രേഖ തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് യെച്ചൂരി

രാഷ്ട്രീയ കരട് രേഖ തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ കരട് രേഖ പാര്‍ട്ടി തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രേഖ തള്ളിയതിനു പിന്നാലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഏകകണ്ഠമായി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാല്‍ എതിര്‍ക്കുന്നവരെ ബിജെപി അനുകൂലികളെന്ന് പറയേണ്ടി വരില്ലേയെന്നും പ്രകാശ് കാരാട്ടിന് മറുപടിയെന്നോണം യെച്ചൂരി വെളിപ്പെടുത്തി. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി […]

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്. ഓരോ ദിവസവും […]

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദനവില്‍ പ്രതിക്ഷേധിച്ച് ബി.എം.എസ് ഹോസ്ദുര്‍ഗ്ഗ് മേഖല കാഞ്ഞങ്ങാട് പ്രകടനം നടത്തി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദനവില്‍ പ്രതിക്ഷേധിച്ച് ബി.എം.എസ് ഹോസ്ദുര്‍ഗ്ഗ് മേഖല കാഞ്ഞങ്ങാട് പ്രകടനം നടത്തി

കാഞ്ഞങ്ങാട്: പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, ബി.എം.എസ്. പെട്രോളിനും ഡീസലിനും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് തടയാനാകാതെ കേരള സര്‍ക്കാറും, കേന്ദ്ര സര്‍ക്കാറും സാധാരണ കാരായ മോട്ടോര്‍ തൊഴിലാളികളെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത് എന്ന് പ്രതിക്ഷേ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ കൃഷ്ണന്‍ കേളോത്ത്. യോഗത്തില്‍ സത്യന്‍, ദാമോധരന്‍, മധു, ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് കെ.വി ബാബു അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മടിക്കൈ സ്വാഗതം പറഞ്ഞു. ദാമോധരന്‍. […]

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ വെബ്‌സൈറ്റ്

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ വെബ്‌സൈറ്റ്

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ പരാതി സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി 10 ന് ഇതിനായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്യും. സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പരാതി നല്‍കാം. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം നഷ്ടമായാല്‍ ഈ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ വെബ്‌സൈറ്റ് ബാങ്കുകള്‍ക്കും പരിശോധിക്കുന്നതിന് അവസരം നല്‍കുന്നതോടെ പരാതി ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്യാന്‍ സാധിക്കുമെന്ന് ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന […]

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു

കാസറഗോഡ്:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, പുതിയ ഉത്തരവ് പ്രകാരം തൊഴില്‍ നടപ്പിലാക്കുന്നതിനു സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുക, തൊഴില്‍ദിനം വര്‍ദ്ധിപ്പിക്കുക, കൂലി കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക. വേതനം 500 രൂപയായി വര്‍ദ്ധിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിലേക്ക് 2017 ഡിസംബര്‍ 12ന് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സമരം വിജയിപ്പിക്കാന്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസമര […]

രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്‌കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തു: കെ.കെ.ശൈലജ ടീച്ചര്‍

രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്‌കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തു: കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്‌കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നടപ്പുവര്‍ഷം ജനുവരി 1 മുതല്‍ സ്‌കീം നടത്തിപ്പിനായുള്ള ഹോണറേറിയം, അലവന്‍സുകള്‍ ഉള്‍പ്പെടെ ക്രഷുകള്‍ക്ക് ലഭിക്കും. ഇതിനായി 60 % കേന്ദ്ര വിഹിതവും 40 % സംസ്ഥാന വിഹിതവുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം എന്‍.ജി.ഒ. വിഹിതവും ഉള്‍പ്പെടുത്തണം എന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ […]

കേരളപ്പിറവി ആഘോഷ ലഹരിയില്‍ ഡല്‍ഹി മലയാളികള്‍

കേരളപ്പിറവി ആഘോഷ ലഹരിയില്‍ ഡല്‍ഹി മലയാളികള്‍

ന്യൂഡല്‍ഹി : കേരളപ്പിറവി ആഘോഷ ലഹരിയിലാണു ഡല്‍ഹിയിലെ മലയാളി സമൂഹവും കേരള ഹൗസും. മലയാള പൈതൃകവും സംസ്‌കാരവും നെഞ്ചേറ്റുന്ന നൂറുകണക്കിന് ആളുകളാണ് അവധി ദിനമായ ഇന്നലെ കേരള ഹൗസിലേക്ക് ഒഴുകിയെത്തിയത്. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഏഴു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപ്പൂരം. കേരള സംസ്‌കൃതിയുടെ പാരമ്പര്യം വിളിച്ചോതുന്ന വര്‍ണാഭമായ കലാപരിപാടികളും ഭാഷാ മത്സരങ്ങളും കൊണ്ടു സമ്പന്നമായ ആഘോഷ വേദിയില്‍ ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പൊലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഹോസ്ഖാസ് അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തോടെയായിരുന്നു കലാപരിപാടികള്‍ […]

മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

ന്യൂഡല്‍ഹി: ഭാഷാപെരുമയും നടനവിസ്മയവും ഇഴചേരുന്ന കലാവസന്തം അഞ്ചാം ദിനത്തിലേക്ക്. ഡല്‍ഹിയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ഭാഷാ മത്സരങ്ങളും നിറപ്പകിട്ടാര്‍ കലാവിരുന്നും ചേര്‍ന്ന് ഇന്നത്തെ ദിനം മുഴുവന്‍ കേരളാ ഹൗസിനെ മലയാളത്തിന്റെ ഉത്സവവേദിയാക്കും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കു കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചിരിക്കുത്. എന്‍.വി.എസ്. വാര്യരുടെ നേതൃത്വത്തില്‍ നടന്ന അക്ഷരശ്ലോകത്തോടെയായിരുന്നു ഇന്നലെ അരങ്ങുണര്‍ന്നത്. കേരള ഹൗസ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനമേളയും വേദിയെ ആഘോഷപ്പൂരമാക്കി. എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയനിലെ കലാകാരികള്‍ […]

1 2 3 10