ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

തൃശൂര്‍ : മാള അന്നമനടയില്‍ ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു. അന്നമനട ക്രിസ്തുരാജ പള്ളിയുടെ മുന്‍വശത്ത് റോഡില്‍ രാവിലെ 10.30 ഓടെയായിരുന്നു അപകടം. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റേയും തളിയത്ത് ടൈറ്റസിന്റെയും മകനായ ടിന്റു ടൈറ്റസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിയില്‍ നിന്ന് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ ടിന്റു ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാള പൊലീസ് […]

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്റെ മകന്‍ ശ്രീമോന്‍(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ

തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ

അതിരപ്പിള്ളി: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളിലാണ് കാട്ടുതീ പടര്‍ന്നത്. 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണക്കാന്‍ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനായി അറുപതംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വന്‍തീപിടിത്തമുണ്ടായിരുന്നു. 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ […]

ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ശാന്തിക്കാരന് പരുക്കേറ്റു

ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ശാന്തിക്കാരന് പരുക്കേറ്റു

തൃശൂര്‍: ചാലക്കുടിയില്‍ അമ്പലത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. ആറാട്ടിന് പോകുന്നവഴിയാണ് ആന ഇടഞ്ഞത്. മാവേലിക്കര ശ്രീകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന്‍ വിജേഷിന് പരിക്കേറ്റു. ഇടഞ്ഞോടിയ ആന രണ്ടു മതിലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍ ആനയെ തളച്ചു.

ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

തൃശൂര്‍: ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജുവലറിയിലാണ് കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്ക്

ചാലക്കുടി  റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്ക്

ചാലക്കുടി:ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്ക് നീളുന്നു. അങ്കമാലി സ്വദേശിയായ രാജീവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ചാലക്കുടി സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവര്ക്ക് കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുമുണ്ടെന്നും പോലീസ് അറിയിച്ചു.രാവിലെ രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകനാണ് പോലീസിന് പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് […]

ജോബിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അകമഴിഞ്ഞ് സഹായിച്ചെന്ന് മണിയുടെ സഹോദരന്‍

ജോബിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അകമഴിഞ്ഞ് സഹായിച്ചെന്ന് മണിയുടെ സഹോദരന്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ രംഗത്ത്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ സിബിഐയുടെ മറുപടി എന്താണെന്ന് അറിയിക്കണെമെന്ന് ഹൈക്കോടതി വിശദീകരിക്കുകയും കേസില്‍ വ്യക്തമായ നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ച് കേസ് 29ന് പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് ചേട്ടന്റെ മരണത്തില്‍ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തലുമായി രാമകൃഷ്ണന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത്. മണിയുടെ സന്തത സഹചാരിയായ നടന്ന മാനേജര്‍ ജോബി സെബാസ്റ്റ്യന്റെ […]

കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരത്തിലേക്ക്

കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരത്തിലേക്ക്

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിലും കേസ് സി.ബി. ഐ ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച് ഇന്ന് മുതല്‍ ആറ് വരെ ചേന്നത്ത് നാട്ടിലെ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ കുടുംബാംഗങ്ങള്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അറിയിച്ചു. ഡാവിഞ്ചി സുരേഷ് രൂപകല്‍പന ചെയ്ത മണിയുടെ പ്രതിമ ഇന്ന് രാവിലെ 10ന് കലാഗൃഹത്തിന് മുന്നില്‍ അനാച്ഛാദനം ചെയ്തതിനുശേഷം നിരാഹാരം ആരംഭിക്കും. ആദ്യ ദിവസം ആര്‍.എല്‍.വി രാമകൃഷ്ണനും മറ്റ് ദിവസങ്ങളില്‍ കുടുംബാംഗങ്ങളും […]