സമരമുഖത്തേക്ക് കമല്‍ഹാസന്‍: ജനുവരി 26 മുതല്‍ തമിഴ്‌നാട് യാത്ര

സമരമുഖത്തേക്ക് കമല്‍ഹാസന്‍: ജനുവരി 26 മുതല്‍ തമിഴ്‌നാട് യാത്ര

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ക്യാംപയിനുമായി കമല്‍ഹാസന്‍. ജനുവരി 26 മുതല്‍ തമിഴ്‌നാട് പര്യടനം നടത്തുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് യാത്ര. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്. തമിഴ് വാരികയായ അനന്ദ വികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ അഴിമതി പുറത്ത് കൊണ്ടുവരാനും ജനങ്ങളോട് സംവദിക്കാനുമായി നേരത്തെ മൊബൈല്‍ആപ്പ് പുറത്തിറക്കിയിരുന്നു.

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിലെത്തിയ കെകെ രാമചന്ദ്രന്‍ നായര്‍ സിപിഐഎം ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ഡിഎംകെ തലവന്‍ കരുണാനിധിയുമായി രജനീകാന്ത് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡിഎംകെ തലവന്‍ കരുണാനിധിയുമായി രജനീകാന്ത് ഇന്ന് കൂടിക്കാഴ്ച നടത്തും

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കരുണാനിധിയുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇതിനിടെ രസികര്‍ മണ്‍ട്രത്തിനായി രജനീകാന്ത് തുടങ്ങിയ വെബ്‌സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രാഷ്ട്രീയ പ്രഖ്യാപനം ; രജനീകാന്തിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

രാഷ്ട്രീയ പ്രഖ്യാപനം ; രജനീകാന്തിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍.’അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’-കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. சகோதரர் ரஜினியின் சமூக உணர்வுக்கும் அரசியல் வருகைக்கும் வாழ்த்துக்கள். வருக வருக — Kamal Haasan (@ikamalhaasan) December 31, 2017 സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ചെന്നൈയിലെ ആരാധക സംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയ […]

ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ നേട്ടം; ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ നേട്ടം; ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ ഒരു നേട്ടമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു. ഉദയ് എക്‌സ്പ്രസ്സ് എന്നു പേരിട്ടിരിക്കുന്ന ഡബിള്‍ ഡക്കര്‍ ട്രെയിന്‍ അടുത്ത വര്‍ഷത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലായിരിക്കും ഉദയ് എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിക്കുക. മൂന്ന് കോച്ചുകളുമായി തീവണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയിരുന്നു. മികച്ച എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, എന്നീ […]

പൊള്ളാച്ചിയില്‍ കാറപകടം: മൂന്ന് മലയാളികള്‍ മരിച്ചു

പൊള്ളാച്ചിയില്‍ കാറപകടം: മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അങ്കമാലി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചിക്ക് സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കാര്‍ അപകടത്തില്‍ പെട്ടത്.

40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി

40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദന തടികള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. ഓര്‍ഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണില്‍ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് റവന്യൂ ഇന്റലിജന്‍സ് കസറ്റഡിയിലെടുത്തത്. ശനിയാഴ്ച പാന്‍രുതി ഭാഗത്ത് ലോഡുമായി പോകുകയായിരുന്ന ട്രക്കില്‍ തുണിയില്‍ പൊതിഞ്ഞ് നിലയിലായിരുന്നു ചന്ദന തടികള്‍ […]

യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു

യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു

ചെന്നൈ: ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു. യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. ഇന്ദുജയെന്ന യുവതിയാണ് മരിച്ചത്. ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. ഇന്ദുജയെ ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്. അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്ദുജയെ നിരന്തരമായി ശല്യം ചെയ്തിരുന്ന വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയില്‍: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയില്‍: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ കനത്ത് പെയ്യാന്‍ ആരംഭിച്ചതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്തിരുന്നു. അതേതുടര്‍ന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അടിച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്.

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെങ്കിലും ഭാവിയില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രജനീകാന്ത് ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു. പ്രമുഖ നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് […]

1 2 3