സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. നഗരസഭകളില്‍ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) […]

ഗാര്‍ഡന്‍ മാഗസിന്‍ ആറാം വാര്‍ഷിക പതിപ്പ് എം കെ ഗോപകുമാര്‍ പ്രകാശനം ചെയ്യും

ഗാര്‍ഡന്‍ മാഗസിന്‍ ആറാം വാര്‍ഷിക പതിപ്പ് എം കെ ഗോപകുമാര്‍ പ്രകാശനം ചെയ്യും

കാസറഗോഡ് (ഉദിനൂര്‍): മലയാളം മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്കും ഇംഗ്ലിഷ് നന്നായി വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് ഉദിനൂര്‍ സെന്‍ടല്‍ എയുപി സ്‌കൂളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡന്‍ ഇംഗ്ലിഷ് ഇന്‍ലന്‍ഡ് മാസിക ആറാം വയസിലേക്ക്. 2011 ല്‍ പ്രസിദ്ധീകരണമാരംഭിച്ച മാസികയുടെ ശിശുദിന പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണ് വിദ്യാലയം. കേരളപ്പിറവി ദിനമായ നവമ്പര്‍ 1 ന് വിദ്യാലയത്തില്‍ ആരംഭിച്ച സര്‍ഗവസന്തം പരിപാടിയുടെ സമാപന ദിവസമായ നവംബര്‍ 14 ന് മടിക്കൈ ഗവ. യു പി സ്‌കൂള്‍ അധ്യാപകന്‍ […]

പദ്ധതി വിനിയോഗം ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോടും ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരവും സംസ്ഥാനത്ത് ഒന്നാമത്

പദ്ധതി വിനിയോഗം ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോടും ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരവും സംസ്ഥാനത്ത് ഒന്നാമത്

കാസര്‍കോട്: 2016-17 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. പദ്ധതി അടങ്കലിന്റെ 85.33 ശതമാനം തുക ചെലവഴിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍, സംസ്ഥാനതലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ ആസൂത്രണ സമിതി മെമ്പര്‍സെക്രട്ടറികൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 82 ശതമാനം തുക ചെലവഴിച്ച […]

നടന്‍ സുരേഷ്‌ഗോപി അഭിനന്ദിച്ച ഇലക്ട്രീഷ്യന്‍ വിരമിച്ചു; സിം പുഴയിലൊഴുക്കി വിശ്രമജീവിതത്തിലേക്ക്

നടന്‍ സുരേഷ്‌ഗോപി അഭിനന്ദിച്ച ഇലക്ട്രീഷ്യന്‍ വിരമിച്ചു; സിം പുഴയിലൊഴുക്കി വിശ്രമജീവിതത്തിലേക്ക്

ചെറുവത്തൂര്‍: വര്‍ഷങ്ങളായി വീടുകളില്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്ന മയിച്ചയിലെ കെ.എം.ഭാസ്‌കരനാണ് 55 പിന്നിട്ടയുടന്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പണിയെടുക്കുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന, വൈദ്യുതീകരണ ജോലികള്‍ക്കായി ആളുകള്‍ വിളിച്ചിരുന്ന മൊബൈല്‍ സിം കാര്‍ഡ് പുഴയിലൊഴുക്കിയാണ് ഭാസ്‌കരന്‍ വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞത്. മയിച്ചയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അംഗിതയ്ക്ക് നടന്‍ സുരേഷ് ഗോപി വീടു നിര്‍മിച്ചു നല്‍കിയപ്പോള്‍ സൗജന്യമായി വീടിന്റെ വൈദ്യുതീകരണം നടത്തിയതു ഭാസ്‌കരനായിരുന്നു. ഇതിനു സുരേഷ്‌ഗോപി അനുമോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസ് പോലെ തന്നെയാണ് സ്വകാര്യമേഖലയിലെ തൊഴിലും എന്നു വിശ്വസിക്കുന്നതിനാലാണ് […]

പകര്‍ച്ച വ്യാധിക്കെതിരെ ആരോഗ്യ സന്ദേശ യാത്ര

പകര്‍ച്ച വ്യാധിക്കെതിരെ ആരോഗ്യ സന്ദേശ യാത്ര

ചെറുവത്തൂര്‍:സഞ്ചരിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്ലീനിക്കിന്റെ ആഭിമുഖ്യത്തില്‍ പകര്‍ച്ച വ്യാധിക്കെതിരെ ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.മോഹനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. എ.പി.ദിനേശ് കുമാര്‍ പരിപാടിയുടെ വിശദീകരണം നടത്തി. സഞ്ചരിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ […]