കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍

കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ ഹഫീസാബാദിലെ ജലാല്‍പൂര്‍ ഭാട്ടിയാന്‍ ഗ്രാമത്തില്‍ ഈ മാസം 11നാണ് സംഭവം. കോഴിയുടെ ഉടമയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കോഴിയിറച്ചി: സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ നീക്കം

കോഴിയിറച്ചി: സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ നീക്കം

തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരും കേരളത്തിലെ ഏതാനും ഇടനിലക്കാരും ചേര്‍ന്ന് കേരളത്തില്‍ കോഴിയിറച്ചിക്ക് കൃത്രിമക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഉല്‍പ്പാദനം കുറച്ച് ഇറച്ചിക്കോഴിക്ക് വിലക്കയറ്റം നടത്താനാണ് ഇവരുടെ നീക്കം. ഇവരുടെ സമ്മര്‍ദത്തില്‍ കുരുങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കേരളത്തിലെ കോഴിവ്യാപാരികള്‍. കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും മൊത്ത വില്‍പ്പനകേന്ദ്രത്തില്‍നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചരക്കയക്കുന്നതിന് രണ്ടുവിലയാണ് ഈടാക്കുന്നതെന്ന് കേരളത്തിലെ കോഴിവ്യാപാരികള്‍ പറയുന്നു. കേരളത്തിലെ വ്യാപാരികളില്‍നിന്ന് കൂടിയ വിലയാണ് ഈടാക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മൊത്തക്കച്ചവടക്കാരനാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരന്‍. നൂറുരൂപയില്‍ കുറഞ്ഞ […]

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

തിരുവനന്തപുരം: കോഴിയിറച്ചി വില 87 രൂപയാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ വില കുറക്കാന്‍ വ്യാപാരികള്‍ തയ്യാറാവണമെന്നും ഐസക് ആവശ്യപ്പെട്ടു. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ചുമത്തുന്നില്ല. ഇതാണ് വില കുറക്കണമെന്ന ആവശ്യം ഉയര്‍ന്നു വരാന്‍ കാരണം. എം.ആര്‍.പിക്ക് മുകളില്‍ വില വാങ്ങാന്‍ ഒരു വ്യാപാരയേയും അനുവദിക്കില്ല. എം.ആര്‍.പിയില്‍ മാറ്റം വരുത്താന്‍ നിര്‍മാതാവിന് മാത്രമേ അധികാരമുള്ളു. വില കൂട്ടുന്നതിന് മുമ്പായി നിര്‍മാതാവ് രണ്ട് മാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്ന വ്യവസ്ഥയുമുണ്ടെന്നും ഐസക് പറഞ്ഞു.’

കേരളത്തില്‍ കോഴി വില കുറഞ്ഞു

കേരളത്തില്‍ കോഴി വില കുറഞ്ഞു

കൊച്ചി: കേരളത്തില്‍ കോഴി വില കുറഞ്ഞു. വില കുത്തനെ ഇടിഞ്ഞ് കിലോയ്ക്ക് 60 രൂപയായി. കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് കുറഞ്ഞ് ഇന്ന് 60 രൂപയിലെത്തിയത്. കോഴി വില്‍പ്പന കുറഞ്ഞതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതമായത്. നോട്ട് പ്രതിസന്ധിയും വില്‍പ്പനയെ ബാധിച്ചിരുന്നു. കൂടാതെ വര്‍ദ്ധിച്ചുവരുന്ന ചൂടും ആളുകള്‍ക്ക് കോഴിയിറച്ചിയോടുള്ള പ്രിയം കുറയാന്‍ കാരണമായി. ചൂടി കൂടിവരുന്നത് വലിയ ആശങ്കയോടെയാണ് വ്യാപാരികള്‍ കാണുന്നത്.