മലപ്പുറത്ത് 17കാരന് വീടിനകത്ത് ക്രൂരമര്‍ദ്ദനം; പിതാവ് ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

മലപ്പുറത്ത് 17കാരന് വീടിനകത്ത് ക്രൂരമര്‍ദ്ദനം; പിതാവ് ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

മലപ്പുറം : മലപ്പുറം തിരൂര്‍ക്കാട് 17കാരനെ വീടിനകത്ത് ചങ്ങലയില്‍ കെട്ടിയിട്ട് പിതാവ് മര്‍ദ്ദിച്ചു. കുട്ടിയുടെ ശരീരത്ത് അടിയേറ്റതിന്റെ വ്രണങ്ങള്‍ ഉണ്ടായിരുന്നു. അനുസരണയില്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ മോചിപ്പിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക്

പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക്

തൃശൂര്‍: ഊരുപെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക് . തൃശൂര്‍ മാളയില്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മദ്രസ കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്വന്തം മകളെ അധ്യാപകന്‍ മദ്രസയില്‍ ഒറ്റപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്ത് ഉപദ്രവിച്ചപ്പോള്‍ മഹല്ല് കമ്മറ്റിക്ക് പരാതി നല്‍കിയതാണ് തൃശൂര്‍ കോവിലകത്തുകുന്നിലെ നിസാര്‍ കരീമും […]

കോഴിക്കോട് ജില്ലയില്‍ കുട്ടിക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധിക്കുന്നു

കോഴിക്കോട് ജില്ലയില്‍ കുട്ടിക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ പത്ത് മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കോഴിക്കോട് കുട്ടിക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ചൈല്‍ഡ് ലൈന്‍. ഈ കാലയളവില്‍ 658 കേസുകളാണ് ഇത്തരത്തില്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുളളത്. കുട്ടികള്‍ക്കെതിരെ 92 ലൈംഗികാതിക്രമ കേസുകളാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 109 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ വര്‍ധനവുണ്ടാവുമെന്നാണ് ആശങ്കയെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി […]

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ഇന്ന് പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് വനിതാ പൊലീസും സംഘവും കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് വടകര ഗവ. ജില്ലാ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചശേഷം കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലിനു ഹോട്ടലുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നവരാണ് റോഡരികില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ […]

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചൈല്‍ഡ് ലൈന്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഢനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുള്ള […]

ഡേ കെയറില്‍ കൊച്ചു കുട്ടികള്‍ക്ക് ക്രൂര മര്‍ദനം

ഡേ കെയറില്‍ കൊച്ചു കുട്ടികള്‍ക്ക് ക്രൂര മര്‍ദനം

കൊച്ചി: നഗരത്തില്‍ പാലാരിവട്ടത്തെ ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഡേ കെയറിന്റെ ഉടമസ്ഥ കുട്ടികളെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താചാനലാണ് പുറത്ത് വിട്ടിരുന്നു. സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും വ്യക്തമാക്കി. അതേസമയം, കുട്ടികളെ മര്‍ദിക്കാറുണ്ടല്ലോയെന്ന ചോദ്യത്തിന് താന്‍ കുട്ടികളെ പുന്നാരിക്കുകയാണ് ചെയ്തതെന്നായിരുന്നു ഉടമസ്ഥയുടെ മറുപടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് കൊച്ചി മേയര്‍ […]

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനാറുകാരനും ഇരുപത്തൊന്നുകാരനുമെതിരെ കേസ്

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനാറുകാരനും ഇരുപത്തൊന്നുകാരനുമെതിരെ കേസ്

വെള്ളരിക്കുണ്ട്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനാറുകാരനും ഇരുപത്തൊന്നുകാരനുമെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആദിവാസി കോളനിയിലാണ് സംഭവം.കുട്ടിയുടെ പരാതിപ്രകാരം ബളാല്‍ സ്വദേശികളായ പ്രിയേഷ്, പതിനാറുകാരന്‍ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കുട്ടി നല്‍കിയ രണ്ട് പരാതികളില്‍ പ്രിയേഷിനും പതിനാറുകാരനുമെതിരെ വെവ്വേറെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിയേഷും കൗമാരക്കാരനും ഒരുമിച്ചല്ല കുട്ടിയെ പീഡിപ്പിച്ചതെന്നും വ്യത്യസ്ത ദിവസങ്ങളിലായിരുന്നു സംഭവമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസത്തിലെ ഒരുദിവസം പതിനാറുകാരന്‍ സ്വന്തം വീട്ടില്‍ വെച്ചും പ്രിയേഷ് മറ്റൊരു […]

മദ്രസ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ അധ്യാപകനെതിരേ കേസെടുത്തു

മദ്രസ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ അധ്യാപകനെതിരേ കേസെടുത്തു

തളിപ്പറമ്പ്: മദ്രസ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തിരുവട്ടൂര്‍ തോട്ടിക്കീലിലെ നൂറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ വാഴയില്‍ വീട്ടില്‍ മമ്മൂട്ടിയേയാണ്(47) തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 മുതല്‍ മൂന്നു ദിവസങ്ങളില്‍ മദ്രസയില്‍വച്ചു പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന 12 കാരനായ വിദ്യാര്‍ഥി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണു കേസ്. ചോദ്യം ചെയ്തതില്‍നിന്നും കൂടുതല്‍ കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.