മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

ജോദ്പൂര്‍ : ശൈശവ വിവാഹങ്ങള്‍ക്ക് പേരു കേട്ട സംസ്ഥാനമാണ് രാജസ്ഥാന്‍. ചെറിയ പ്രായത്തില്‍ തന്നെ ഇവിടെയുള്ള പല പെണ്‍കുട്ടികളും ഭാര്യമാരായി മാറാറുണ്ട്. സമുദായത്തിന്റെ നിര്‍ബന്ധ പ്രകാരം ദപു ദേവിക്കും മൂന്ന് വയസ് പ്രായമായ തന്റെ മകളെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടിവന്നു. എന്നാല്‍ പതിനാലു വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ ആഗ്രഹ പ്രകാരം ജോദ്പൂരിലെ കുടുംബ കോടതി മൂന്നാം വയസില്‍ നടത്തിയ വിവാഹം റദ്ദ് ചെയ്തിരിക്കുകയാണ്. 2003 ലാണ് പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷം […]

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചൈല്‍ഡ് ലൈന്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഢനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുള്ള […]

പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി ചോദ്യം ചെയ്ത് സുപ്രീം കോടതി

പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി ചോദ്യം ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തിനാണ് ഇത്തരത്തില്‍ പ്രായ പരിധി നിശ്ചയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിര്‍ണയിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ജസ്റ്റീസുമാരായ എം ബി ലുക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാമൂഹിക സാമ്പത്തിക ഉപാധികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിവാഹത്തിന് 15 മുതല്‍ […]

ഊട്ടിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബാല വിവാഹം തടഞ്ഞു

ഊട്ടിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബാല വിവാഹം തടഞ്ഞു

ഊട്ടി: ബാലവിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്നതിന് തെളിവുമായി പുതിയ റിപ്പോര്‍ട്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൃത്യമായി ഇടപെടിനെ തുടര്‍ന്ന് ബാലവിവാഹം തടസ്സപ്പെട്ടു. ഊട്ടിയിലായിരുന്നു സംഭവം. 17 വയസ്സുള്ള പെണ്‍കുട്ടിയുടെയും 19 വയസ്സുള്ള ആണ്‍കുട്ടിയുടെയും വിവാഹമാണ് ബന്ധുക്കള്‍ നടത്താന്‍ ശ്രമിച്ചത്. അരുവാങ്കാട് ചൈല്‍ഡ് ലൈന്‍ യൂണിറ്റിലേക്കാണ് ബാലവിവാഹം നടക്കുന്നുവെന്ന വിവരം എത്തിയത്. തുടര്‍ന്ന് ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ദേവകുമാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം നടത്താന്‍ തീരമാനിച്ചിരുന്നത്. പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം […]

എട്ടു വയസ്സുകാരന് അഞ്ചു വയസ്സുകാരി വധു

എട്ടു വയസ്സുകാരന് അഞ്ചു വയസ്സുകാരി വധു

ഭോപാല്‍: പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ പശുവിനെ കൊന്നുവെന്ന പേരില്‍ അത്യപൂര്‍വ ശിക്ഷയുമായി മധ്യപ്രദേശിലെ ഒരു ഗ്രാമം. പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പഞ്ചായത്ത് കൂട്ടം ഉത്തവിട്ടത്. ആരോണ്‍ മേഖലയിലെ താരാപുരില്‍ നാലുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവ് ജില്ല ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കൃഷിസ്ഥലത്തെത്തിയ പശുക്കുട്ടിയെ കല്ലുകൊണ്ട് അടിച്ചുകൊന്നുവെന്നാണ് പഞ്ചായത്ത് കൂട്ടത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് ഇവരുടെ കുടുംബത്തിന് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. […]