ചിങ്ങം ഒന്നിന് കുട്ടികള്‍ കര്‍ഷകരെ ആദരിച്ചു, കൃഷിയും തുടങ്ങി

ചിങ്ങം ഒന്നിന് കുട്ടികള്‍ കര്‍ഷകരെ ആദരിച്ചു, കൃഷിയും തുടങ്ങി

പെരുമ്പള: കോളിയടുക്കം ഗവ. യു പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെയും പി ടി എ യുടെയും നേതൃത്വത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സ്‌കൂള്‍ അസ്സംബ്ലിയില്‍വെച്ച് കര്‍ഷകരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ വി ഗീത ഉദ്ഘാടനം ചെയ്തു. അണിഞ്ഞയിലെ എ കുമാരന്‍ നായര്‍ നെച്ചിപ്പടുപ്പ് , കുണ്ടടുക്കത്തെ പി ലക്ഷ്മിയമ്മ, പെരുമ്പള ചെല്ലുഞ്ഞിയിലെ തമ്പായിയമ്മ, വയലാംകുഴിയിലെ എ കുഞ്ഞിരാമന്‍ നായര്‍ എന്നീ കര്‍ഷകരെ ഹെഡ്മാസ്റ്റര്‍ എ പവിത്രനും പിടിഎ പ്രസിഡണ്ട് പി വിജയനും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. […]

തീക്കളി കൈവിട്ടകളിയായി

തീക്കളി കൈവിട്ടകളിയായി

എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ കളിക്കുന്നതിനിടെ തീ പടര്‍നന് പിടിച്ച് കൊപ്പളത്തില്‍ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും കത്തി നശിച്ചു എട്ടും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ തീക്കളിയെ തുടര്‍ന്ന് കൊപ്പളത്തില്‍ കത്തിച്ചാമ്പലായത് നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും. ശനിയാഴ്ച വൈകുന്നേരം കൊപ്പളത്താണ് സംഭവം. കൊപ്പളം പുഴയോരത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും, വലകളും, എഞ്ചിനുകളുമാണ് കുട്ടികള്‍ ഷെഡിലിരുന്നു കയ്യില്‍ കിട്ടിയ തീപ്പെട്ടി ഉരച്ചത് കാരണം വന്‍ തീപിടുത്തമുണ്ടായി […]

ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

കുമ്പള: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ‘ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ കുമ്പള ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. നമുക്കിടയില്‍ മതിലുകളും ശത്രുതകളും വേണ്ട. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. നിങ്ങളെപ്പോലെ ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും സ്നേഹത്തിന്റെ ഭാഷയും പുഞ്ചിരിയും കൈവശം ഉള്ളവരാണ് വിദ്യാര്‍ത്ഥികളെന്നും ദിവസേനയുള്ള യാത്രകളില്‍ ബസ് ജീവനക്കാരും പുഞ്ചിരിക്കണമെന്നും സമാധാന ശൈലിയില്‍ സംസാരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ ഉണര്‍ത്തി. എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴിലാണ് […]

മധുരം കലാലയമുറ്റത്തിന് വീണ്ടും മാധുര്യത്തോടെ തുടക്കം

മധുരം കലാലയമുറ്റത്തിന് വീണ്ടും മാധുര്യത്തോടെ തുടക്കം

നീലേശ്വരം: കലാലയമുറ്റങ്ങളില്‍ കയറി ഇറങ്ങിയുള്ള ഗ്രീന്‍ എര്‍ത്തിന്റെ പ്രകൃതിസന്ദേശ ഗാഥയ്ക്ക് ഈ അദ്ധ്യയന വര്‍ഷത്തിലും മാധുര്യമാര്‍ന്ന തുടക്കം. ജൂണ്‍ ഒന്നിന് ആരംഭിച്ച മധുരം വിദ്യാലയമുറ്റം പരിപാടിയോടൊപ്പമാണ് കലാലയങ്ങളില്‍ ഗ്രീന്‍ എര്‍ത്തിന്റെ മധുരം കലാലയമുറ്റം പരിപാടിയും നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷവും ഈ പരിപാടികളുമായി പ്രവര്‍ത്തകര്‍ ഇറങ്ങിയിരുന്നു. പടന്നക്കാട് സി.കെ.നായര്‍ ആര്‍ട്‌സ് കോളേജില്‍ മരതൈകളും പൂച്ചെടികളും, ചക്കചൊളകളുമായി എത്തിയ ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, മഷി സാംസ്‌കാരികവേദിയും ഹൃദ്യമായി വരവേറ്റു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കോളേജിലെ മഷി സാംസ്‌കാരിക […]

നിലം ഉഴുതു മറിക്കാന്‍ കാളകളില്ല; ദാരിദ്ര്യം മറക്കാന്‍ കുന്തിയും രാധികയും കലപ്പ ചുമന്നു

നിലം ഉഴുതു മറിക്കാന്‍ കാളകളില്ല; ദാരിദ്ര്യം മറക്കാന്‍ കുന്തിയും രാധികയും കലപ്പ ചുമന്നു

മധ്യപ്രദേശ്: കര്‍ഷകരുടെ വന്‍ പ്രക്ഷോഭം നടന്ന മധ്യപ്രദേശില്‍ നിന്നും കാര്‍ഷിക രംഗത്തെ ദുരിത ജീവിതത്തെ വരച്ചു കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്ന്. കൃഷിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുന്നതിന്റെ ദയനീയതയാണ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിരിക്കുന്ന ചിത്രത്തില്‍. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കൃഷിക്കായി നിലമുഴുന്നതിന് കാളകളെ കിട്ടാതെ വന്നപ്പോഴാണ് സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്ല മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. കാര്‍ഷികാവശ്യത്തിനായി […]

മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

തൊടുപുഴ: പഫ്സ് വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. സാരമായി പരുക്കേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയപ്പാഴാണ് സംഭവം പുറത്തറിയുന്നത്. പഫ്‌സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കമ്പ്‌കൊണ്ട് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]

ഡേ കെയറില്‍ കൊച്ചു കുട്ടികള്‍ക്ക് ക്രൂര മര്‍ദനം

ഡേ കെയറില്‍ കൊച്ചു കുട്ടികള്‍ക്ക് ക്രൂര മര്‍ദനം

കൊച്ചി: നഗരത്തില്‍ പാലാരിവട്ടത്തെ ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഡേ കെയറിന്റെ ഉടമസ്ഥ കുട്ടികളെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താചാനലാണ് പുറത്ത് വിട്ടിരുന്നു. സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും വ്യക്തമാക്കി. അതേസമയം, കുട്ടികളെ മര്‍ദിക്കാറുണ്ടല്ലോയെന്ന ചോദ്യത്തിന് താന്‍ കുട്ടികളെ പുന്നാരിക്കുകയാണ് ചെയ്തതെന്നായിരുന്നു ഉടമസ്ഥയുടെ മറുപടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് കൊച്ചി മേയര്‍ […]

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

മൊഗ്രാല്‍: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. വേനല്‍ച്ചൂടില്‍ മൊഗ്രാല്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി […]

വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ ചെയ്തു

വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ ചെയ്തു

മഞ്ചേശ്വരം: സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ശിഹാബ്(22), മുഹമ്മദ് ഷാഫി(21), സമദ്(23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് പോകാനായി ഹൊസങ്കടിയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയും സ്‌കൂളിന് സമീപം […]

ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യ ആത്മഹത്യ ചെയ്തു

ഒന്‍പതും, പതിനൊന്നും വയസുള്ള മക്കളെ തനിച്ചാക്കി അമ്മയും മരിച്ചത്. പാങ്ങോട്: പനി ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് ഉളിയന്‍കോട് നാല് സെന്റ് കോളനിയില്‍ ബിജുവിന്റെ (40) ഭാര്യ ചിന്നു (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ചിന്നു ബാത്ത് റൂമില്‍ പോകുകയാണെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. ഏറെ സമയം കഴിഞ്ഞും മടങ്ങി വന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ നിന്നും അല്പം മാറി അവിടേയ്ക്ക് […]