അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

തുരുത്തി: അണങ്കൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കാനും കളിക്കാനും പറ്റിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് എം എസ് എഫ് തുരുത്തി ശാഖ ആവശ്യപ്പെട്ട് കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നിവേദനം നല്‍കി. നിരവധി പ്രദേശങ്ങള്‍ കൂടിച്ചേരുന്ന അണങ്കൂര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗക്കാവുന്ന രീതിയിലുള്ള പാര്‍ക്കോ, പൊതു സ്ഥലമോ നിലവില്‍ ഇല്ല. ഈ ആവശ്യം 2018-19 നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ ചെയര്‌പേഴ്‌സണിനോട് ആവശ്യപ്പെട്ടു. എം.എസ്.എഫ് കാസറഗോഡ് ജില്ലാ […]

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

അമ്പലവയല്‍ : വയനാടിന്റെ പുഷ്പ ഉദ്യാനമായി മാറിയ പൂപ്പൊലിയില്‍ കുട്ടികള്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ആര്‍.എ.ആര്‍.എസ്. വയനാട്ടില്‍ നിന്നും, പുറത്തു നിന്നും എത്തുന്ന വിദ്യാര്‍ത്ഥി സംഘത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഒരു അദ്ധ്യാപകനെ സൗജന്യമായി പ്രവേശിപ്പിക്കും. ഒരാള്‍ക്ക് 30 രൂപയാണ് പ്രവേശന നിരക്ക്. എന്നാല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 15 പേരടങ്ങുന്ന സംഘത്തിന് ഒരു അദ്ധ്യാപകനടക്കം 300 രൂപ മാത്രമാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുരാവസ്തു പ്രദര്‍ശനത്തില്‍ പഠനമേഖലകളിലും, സ്വിപ്‌ലൈന്‍, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംങ്ങ് തുടങ്ങിയവയും വിനോദമായും, ഓമന മൃഗങ്ങളും അവര്‍ക്ക് […]

നാട് ഒരുമിക്കുന്നു; അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസനത്തിനായ്

നാട് ഒരുമിക്കുന്നു; അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസനത്തിനായ്

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാജ്യാന്തരനിലവാരത്തിലാക്കാന്‍ 24 കോടി രൂപയുടെ വികസനപദ്ധതി വിദ്യാലയവികസനസെമിനാറില്‍ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ 3 കോടി രൂപ നല്‍കും. വ്യക്തിഗതമായും എസ്.എസ്.എല്‍.സി. ബാച്ച് അടിസ്ഥാനത്തിലും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വാഗ്ദാനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ ഒരു ലക്ഷം രൂപ നല്‍കും. ഹൈടെക്ക് ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ഛയം, കുട്ടികളുടെ യാത്രാപ്രശ്നത്തിനുള്ള പരിഹാരമായി സ്‌കൂള്‍ ബസ്, സ്‌കൂളിന്റെ മുഴുവന്‍ വൈദ്യുതആവശ്യങ്ങളും നിറവേറ്റുന്ന സോളാര്‍ സംവിധാനം, ആധുനിക സംവിധാനങ്ങളോടുകൂടിയ […]