നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴിനല്‍കി. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല പോള്‍ മൊഴി നല്‍കിയത്. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല […]

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പടുത്തി വിട്ടയച്ചു

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പടുത്തി വിട്ടയച്ചു

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. കേസില്‍ സുരേഷ് ഗോപിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് […]

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

കൊച്ചി: യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത […]

കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം; 10 മാസത്തോളം പഴക്കമെന്ന് പൊലീസ്

കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം; 10 മാസത്തോളം പഴക്കമെന്ന് പൊലീസ്

കൊച്ചി: കുമ്പളത്ത് ഒരാളെ കൊന്ന് വീപ്പയിലാക്കി കായലില്‍ തള്ളി. 10 മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയില്‍ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി. കുമ്ബളം ശാന്തിവനം ശ്മശാനത്തിന് സമീപത്തെ പറമ്ബിനോട് ചേര്‍ന്നുള്ള കായല്‍ ഭാഗത്താണ് 10 മാസം മുന്‍പ് ഒരു വീപ്പ മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടത്. ചെളിയില്‍ ചവിട്ടി താഴ്ത്തിയ വീപ്പയില്‍ നിന്നു മാസങ്ങളോളം നെയ് ഉയരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഏറെ ദുരൂഹമായി കാണപ്പെട്ട വീപ്പയില്‍ നിന്നു […]

നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ പീഡനക്കേസില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. തൃക്കൊടിത്താനം പൊലീസാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടൗണ്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. കൂടാതെ ഉണ്ണി മുകുന്ദനെ ഒന്നാം പ്രതിയായും, നിര്‍മ്മാതാവ് രാജന്‍ സക്കറിയ, […]

ട്രാന്‍സ്‌ജെന്‍ഡര്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയില്‍ ഉള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സായ എന്ന രതീഷ് ആണ് കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക ശ്രമിച്ചത്. പുല്ലേപടിയിലുള്ള ഹോട്ടലില്‍ നിന്നാണ് ഇന്നലെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് അറിസ്റ്റിലായത്. ലോക്കപ്പിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് രാത്രി തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു.

സംസ്ഥാനത്ത് ഒന്‍പത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് പത്തു പേര്‍

സംസ്ഥാനത്ത് ഒന്‍പത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് പത്തു പേര്‍

  കൊച്ചി: ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത് പത്തു പേര്‍. എട്ടു മാസത്തിനിടെ 91 പേരാണ് മരിച്ചത്. 2,898 പേര്‍ക്ക് എലിപ്പനി ബാധിച്ചെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഒന്‍പത് ദിവസത്തിനുള്ളില്‍ 147 പേര്‍ക്കാണ് പനി ബാധിച്ചത്. സപ്തംബറില്‍ 206 പേരില്‍ പനി കണ്ടെത്തിയിരുന്നു. ഒക്ടോബറിലെ ആദ്യ മൂന്ന് ദിവസം 26 പേരില്‍ എലിപ്പനി കണ്ടെത്തി. ഒരാള്‍ മരിച്ചു. അടുത്ത ദിവസം 27 പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു. മരണസഖ്യ ഏഴായി. അഞ്ചിന് 27 പേരിലും, […]