തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

ചേരങ്കൈയില്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

ചേരങ്കൈയില്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

കാസര്‍കോട്: കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേരങ്കൈയിലെ സൂപ്പിയുടെ മകള്‍ ആഇശത്ത് ഇര്‍ഫാന (19)യെയാണ് കാണാതായത്. ജൂലൈ 29 ന് ശനിയാഴ്ച രാവിലെ സീതാംഗോളിയിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു. അതേസമയം കോളിയടുക്കത്തെ ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്.