ഗെയ്ല്‍ പൈപ്പ് ലൈന്‍; കുണിയയില്‍ തടഞ്ഞു

ഗെയ്ല്‍ പൈപ്പ് ലൈന്‍; കുണിയയില്‍ തടഞ്ഞു

പെരിയ: ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനെത്തിയ സംഘത്തെ കുണിയയില്‍ നാട്ടുകാര്‍ തടഞ്ഞു. രണ്ടാഴ്ചമുന്‍പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ആര്‍ക്കും ഒരറിയിപ്പും നല്‍കാതെയാണ് പൈപ്പ് ലൈന്‍ വലിക്കാന്‍ സംഘമെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഞായറാഴ്ച വീട്ടുടമകളില്ലാത്തയിടങ്ങളില്‍ പോലും മതിലുകള്‍ തകര്‍ത്ത് അനുഭവങ്ങള്‍ നശിപ്പിച്ചതായാണ് പരാതി. കുണിയയിലെ അഷറഫ്, അബുബക്കര്‍ തുടങ്ങിയവരുടെ മതിലുകള്‍ തകര്‍ത്തനിലയിലാണ്. നിരവധി തെങ്ങുകളും കമുകുകളും നശിപ്പിച്ചവയില്‍പ്പെടും. പൈപ്പ് ലൈന്‍ വലിക്കുന്നതിനുള്ള സ്ഥലനിര്‍ണയം മാറ്റണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കുണിയയില്‍ ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന […]

സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ സമഗ്ര പക്ഷി ഭൂപട നിര്‍മ്മാണത്തിന് തുടക്കമായി. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ നടന്ന പക്ഷിഭൂപട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് പക്ഷി നിരീക്ഷണം നടത്തി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു പദ്ധതി വിശദീകരിച്ചു. ജില്ലയിലെ 187 സെല്ലുകളിലായി സെപ്റ്റംബര്‍ 13 വരെ മഴക്കാല സര്‍വ്വെയും 2018 ജനുവരി 13 മുതല്‍ മാര്‍ച്ച് 13 വരെ വേനല്‍ക്കാല സര്‍വ്വെയും നടത്തും. റെയിഞ്ച് ഫോറസ്റ്റ് […]

കാസര്‍കോട് ടൗണില്‍ തെരുവോരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

കാസര്‍കോട് ടൗണില്‍ തെരുവോരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

കാസര്‍കോട്: നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ അനധികൃത കയ്യേറ്റം മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു. കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നഗരത്തിനകത്തെ എം.ജി റോഡിലെ ഫുട്പാത്തിലുള്ള അനധികൃത കയ്യേറ്റം മുനിസിപ്പാലിറ്റി അധികൃതര്‍ ഒഴിപ്പിച്ചത്. ഫുട്പാത്തിലേക്ക് കച്ചവട സാധനങ്ങളും സാമഗ്രികളും കയറ്റിവെച്ചുള്ള രീതി കാല്‍ നടയാത്രക്കാരെയും, പൊതു ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ജനങ്ങള്‍ക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട സാഹചര്യം വരികയും ഇത് ഗുരുതരമായ ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടര്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ടത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്‍.എ വി, രവി […]

സ്റ്റുഡന്റ പോലീസ് കേഡറ്റിന്റെ ജില്ലാതല വേനലവധി ക്യാമ്പ് നേര്‍വഴി 2017 സമാപിച്ചു

സ്റ്റുഡന്റ പോലീസ് കേഡറ്റിന്റെ ജില്ലാതല വേനലവധി ക്യാമ്പ് നേര്‍വഴി 2017 സമാപിച്ചു

കാസര്‍കോട്: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാതല വേനലവധി ക്യാമ്പ് നേര്‍വഴി 2017 സമാപിച്ചു. ഏപ്രില്‍ 24 മുതല്‍ 28 വരെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്യാമ്പ് നടന്നുവന്നിരുന്നത്. ഏപ്രില്‍ 24 ന് വൈകുന്നേരം ആറ് മണിക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളകടര്‍ കെ ജീവന്‍ ബാബു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ സിനി ഡെന്നിസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അജിത്ത് […]