ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോട് കൂടി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്റെ അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്റെ അനുമതിയും ലയനത്തിന് ആവശ്യമാണ്. ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്. ഈ […]

അഖിലേന്ത്യാ ഖുര്‍ആന്‍ മത്സരം: തളങ്കര സ്വദേശി അനസ് മാലികിബിന്‍ ഹനീഫിന് ഒന്നാം സ്ഥാനം

അഖിലേന്ത്യാ  ഖുര്‍ആന്‍ മത്സരം: തളങ്കര സ്വദേശി അനസ് മാലികിബിന്‍ ഹനീഫിന് ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: മുട്ടുന്തല എസ്‌കെഎസ്എസ്എഫ് ശംസുല്‍ ഉലമാ സുന്നി സെന്റര്‍ നടത്തിയ അഖിലേന്ത്യാ ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപക്ക് തളങ്കര തെരുവത്ത് നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് വിദ്യാര്‍ഥി അനസ് മാലികിബിന്‍ ഹനീഫ് അര്‍ഹനായി. രണ്ടാം സ്ഥാനത്തിനുള്ള അമ്പതിനായിരം രൂപക്ക് മുഹമ്മദ് ബാബാ മുഹ്യദ്ധീന്‍ ഹൈദരാബാദും മൂന്നാം സ്ഥാനത്തിനുള്ള ഇരുപത്തയ്യായിരം രൂപ മുദസ്സിര്‍ അഹ്മദ് കര്‍ണ്ണാടകയും അര്‍ഹനായി.ബോപ്പാലിലെ മുഹമ്മദ് താരിഖ് അന്‍സാരി നാലാം സ്ഥാനവും ആഷിഖ് റഹ്മാന്‍ കാസര്‍കോട് അഞ്ചാം സ്ഥാനവും നേടി. […]

ആമസോണില്‍ ഓഫറുകളുടെ പെരുമഴ

ആമസോണില്‍ ഓഫറുകളുടെ പെരുമഴ

രാജ്യത്തെ രണ്ടു മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ മല്‍സരിച്ച് വില്‍പന നടത്താന്‍ പോകുകയാണ്. ഫ്‌ളിപ്കാര്‍ട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടമുള്ള വില്‍പനയാണ് അടുത്ത ദിവസങ്ങളില്‍ നടക്കുക. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണ്‍ ഓഫര്‍ വില്‍പന നടത്തുന്നത്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളെല്ലാം വില്‍പനയ്ക്കുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കു പുറമെ, ഫീച്ചര്‍ മൊബൈലുകള്‍, ആക്‌സസറികള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ നല്‍കുന്നത് 40 ശതമാനം […]

ബാല്യം തിരിച്ചു തരൂ; നന്‍മയുടെ മാരി വില്ലു തരാം മഴവില്‍ സംഘം വേനല്‍ക്കാല കാമ്പയിന് ജില്ലയില്‍ തുടക്കമായി

ബാല്യം തിരിച്ചു തരൂ; നന്‍മയുടെ മാരി വില്ലു തരാം മഴവില്‍ സംഘം വേനല്‍ക്കാല കാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: ബാല്യം തിരിച്ചു തരൂ; നന്‍മയുടെ മാരിവില്ലു തരാം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫിന്റെ മേല്‍നോട്ടത്തില്‍ മഴവില്‍ സംഘം നടത്തുന്ന വേനല്‍ക്കാല കാമ്പയിന് ജില്ലയില്‍ തുടക്കമായി.സ്റ്റാറ്റാട്ടിങ് പോയിന്റ്, വര്‍ണ്ണ ശലഭങ്ങള്‍, പാട്ടും കളിയും മത്സരങ്ങളും, സ്‌നേഹക്കൂട്ടം,തുടങ്ങി വ്യത്യസ്ത പരിപാടികള്‍ കാമ്പയിന്‍ കാലത്ത് നടക്കും. പരിശീലനം ലഭിച്ച വര്‍ണ്ണക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജില്ലാ സ്റ്റുഡന്റ് സെന്ററില്‍ നടന്ന മഴവില്‍ ഗേറ്റ് എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സീ.എന്‍.ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി […]