തൈക്കടപ്പുറത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം: 70 ആളുകളുടെപേരില്‍ കേസ്

തൈക്കടപ്പുറത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം: 70 ആളുകളുടെപേരില്‍ കേസ്

നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറത്തും പരിസരപ്രദേശങ്ങളിലും സി.പി.എം.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും നിരവധി പതാകകളും കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉള്‍പ്പെടെ 40 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റുമായ സുനില്‍ അമ്പാടി ഉള്‍പ്പെടെ 30 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. സുനില്‍ അമ്പാടിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസുമുണ്ട്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ […]

‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്’

‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്’

ചെറുവത്തൂര്‍: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്’. 2.52 ലക്ഷം രൂപയുടെ ചെക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പാലക്കുന്നിലെ സാമൂഹിക പ്രവര്‍ത്തകനുമായ കെ.വീസ് ബാലകൃഷ്ണന്‍ വികാരാധീനനായി. മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഇത് ഇവിടത്തെ പാര്‍ട്ടി ചരിത്രത്തില്‍ എണ്ണപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി. ചെറുവത്തൂരില്‍ ഡി.സി.സി. ചൊവ്വാഴ്ച രാവിലെ സംഘടിപ്പിച്ച പി.സി.രാമന്‍ അനുസ്മരണ ചടങ്ങായിരുന്നു വേദി. നികുതി അടയ്ക്കാത്തതിനാല്‍ ഡി.സി.സി. ഓഫീസ് ജപ്തിചെയ്യാന്‍ നീക്കം തുടങ്ങിയ […]

ഗെയില്‍: യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ഭിന്നത

ഗെയില്‍: യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ഭിന്നത

കോഴിക്കോട്: ഗെയില്‍ സമരത്തില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയില്‍ യു.ഡി.എഫ്. തങ്ങള്‍ സമരക്കാര്‍ക്കൊപ്പമാണെന്ന്പറയുമ്പോള്‍ തന്നെ സമരം ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് നേതാക്കള്‍. പ്രാദേശികമായി അണികള്‍ സമരരംഗത്തുള്ളപ്പോള്‍ പ്രക്ഷോഭത്തില്‍നിന്ന് മാറിനില്‍ക്കാനാകാത്ത സാഹചര്യത്തില്‍, പുറത്തുനിന്ന് പിന്തുണച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ അഭിപ്രായം. അതേസമയം, പ്രശ്നം ഏറ്റെടുത്ത് സമരക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് വി.എം. സുധീരനും എം.െഎ. ഷാനവാസുമുള്‍െപ്പടെയുള്ളവരുടെ നിലപാട്. പൊലീസിെന്‍റ നരനായാട്ട് ഉള്‍പ്പെടെ ഗൗരവപ്രശ്നങ്ങളുണ്ടായിട്ടും കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസനും മറ്റും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. തെന്‍റ പിന്തുണയോടെ നടപ്പാക്കിയ […]

കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുന്നു: മോദി

കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുന്നു: മോദി

ഷിംല: ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാത്രമേ മല്‍സരിക്കുന്നുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുകയാണ്. ഹിമാചലില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുമെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ക്ക് തൊഴില്‍, വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം എന്നിവ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും മോദി പറഞ്ഞു. ഹിമാചല്‍ അടിസ്ഥാനസൗകര്യവികസനം പിന്നിലാണെന്ന് മോദി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിന് പരാിഹാരം കാണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹിമാചലില്‍ […]

എ.പി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു

എ.പി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു

കണ്ണൂര്‍: കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി ഇന്നലെ ജനറല്‍ ബോഡി യോഗം ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും പടലപിണക്കവും മറനീക്കി പുറത്തുവന്നു. ഇന്നലെ കെ.പി.സി.സി യോഗത്തിലുണ്ടായ സീനിനേക്കാളും ഭീകരമായ സംഭവമാണ് പുറത്തുനടക്കുന്നത്. സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തി എം.പിയും എം.എല്‍.എയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ പട്ടികയില്‍നിന്ന് തഴഞ്ഞത് വലിയ പ്രതിഷേധത്തിനും ഇടയാക്കി. അതിനിടെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു എന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് വിടുന്ന അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, രാഷ്ട്രീയം വിടുമോ എന്ന് പ്രതികരിക്കാന്‍ […]

ബിജെപി തങ്ങളുടെ മുഖ്യ എതിരാളി, ജനങ്ങള്‍ അംഗീകരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി: ശിവസേന

ബിജെപി തങ്ങളുടെ മുഖ്യ എതിരാളി, ജനങ്ങള്‍ അംഗീകരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി: ശിവസേന

മുംബൈ: ബിജെപി തങ്ങളുടെ മുഖ്യ എതിരാളിയാണെന്ന് ശിവസേന. ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം പറഞ്ഞത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ ഇതോടെ കൂടുതല്‍ ശക്തമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്ര ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേനാ നേതാവിന്റെ വിവാദ പ്രസ്താവന. ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതിന് കാരണം ശിവസേന ആണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ഈ സര്‍ക്കാര്‍ ഇപ്പോഴും അധികരാത്തിലുള്ളത്. ബിജെപിക്കെതിരെ ശക്തമായി വിമര്‍ശിച്ച […]

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

ഐങ്ങോത്ത്: ഇന്ദിരാ പ്രിയദര്‍ശിനിയുടെ മുപ്പത്തിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇരുപത്തിയാറാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐങ്ങോത്ത് നടന്ന അനുസ്മരണ ചടങ്ങ് ഹൊസ്ദുര്‍ഗ്ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനയില്‍ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, മണ്ഡലം സെക്രട്ടറി രാജമോഹനന്‍ ഐങ്ങോത്ത്, തോമസ് മാസ്റ്റര്‍ രാജന്‍ തളാപ്പന്‍ വീട്ടില്‍, കണ്ണന്‍ ഐങ്ങോത്ത്, അലന്‍ ബിജു, റോഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹാദിയ കേസ്: മുസ്ലീം ലീഗ് പിന്‍മാറി

ഹാദിയ കേസ്: മുസ്ലീം ലീഗ് പിന്‍മാറി

ഹാദിയ കേസില്‍ നിന്നും ലീഗ് പിന്‍മാറി. കേരള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസില്‍ നിന്നും പിന്‍മാറാനാണ് തീരുമാനം. ഹാദിയ കേസ് പിന്തുടര്‍ന്നാല്‍ ലീഗിനും കോണ്‍ഗ്രസിനുമുള്ള മതേതര മുഖം നഷ്ടമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാല്‍ കേസില്‍ നിന്നും പൂര്‍ണമായി പിന്‍മാറാന്‍ യു ഡി എഫും ലീഗും തീരുമാനിച്ചത്. അഖില എന്ന ഹാദിയ ഇപ്പോള്‍ തീവ്ര ഇസ്ലാം സംഘടനകളുടെയും സി പി എമ്മിന്റെയും വില്‍പ്പന ചരക്കാണ്. ഇതില്‍ കയറി […]

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍. ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയ ജയരാജന്‍, ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് വ്യ.ക്തമാക്കുകയും ചെയ്തു. കെ എം മാണിയെ പൂര്‍ണ്ണമായും തള്ളി സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയെങ്കിലും മാണിയെ തള്ളാന്‍ സി പി എം തയ്യാറല്ല. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളൊന്നും മുന്നണിപ്രവേശനത്തിന് തടസമല്ലെന്ന വ്യക്തമാക്കി കേരളകോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സി പി […]

വിഘടന വാദികള്‍ ഇന്ത്യയെ അപകടാവസ്ഥയിലാക്കിയിരിക്കുന്നു

വിഘടന വാദികള്‍ ഇന്ത്യയെ അപകടാവസ്ഥയിലാക്കിയിരിക്കുന്നു

ന്യൂയോര്‍ക്ക്: സാമാധാനത്തിന്റെയും ഐക്യത്തിന്റെയും നാടെന്ന ഇന്ത്യയുടെ കീര്‍ത്തി വിഘടന വാദികള്‍ അപകടാവസ്ഥയിലാക്കിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഒളിയമ്പെയ്തുകൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രവാസി സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു. രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസം ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സഹിഷ്ണുത ഇന്ത്യയില്‍ നിലനില്‍ക്കുമോ എന്താണ് ഇന്ത്യയില്‍ നടക്കുന്നത് എന്നീ ചോദ്യങ്ങളാണ് ചെന്നിടത്തെല്ലാം താന്‍ നേരിട്ടത്. വിഘടനവാദ രാഷ്ട്രീയം ഇന്ത്യയെ നശിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ സമാധാനവും […]

1 2 3 10