ഇനി ആസൂത്രിത മതംമാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും: ആതിര

ഇനി ആസൂത്രിത മതംമാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും: ആതിര

തിരുവനന്തപുരം: ആസൂത്രിത മതം മാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് മതംമാറിയ ശേഷം ഹിന്ദുമതത്തില്‍ തിരിച്ചെത്തിയ ആതിര. ലവ് ജിഹാദിനും മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മത പരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുമെന്ന് ആതിര തിരുവനന്തപുരത്ത് പറഞ്ഞു. ഹിന്ദു ധര്‍മ്മപ്രചാരണ സംഘടനയായ ആര്‍ഷ വിദ്യാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനൊരുങ്ങുകയാണ് ആതിര. തന്നെപോലെ ഇനിയും പെണ്‍കുട്ടികള്‍ ചതിക്കപ്പെടാതിരിക്കണമെങ്കില്‍ ധര്‍മ്മ പ്രചാരണമാണ് യഥാര്‍ത്ഥ വഴി. മത തീവ്രവാദികള്‍ക്ക് ആര്‍ഷ വിദ്യാസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭയമുണ്ടെന്നും ആതിര പറഞ്ഞു. ഇനിയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ലവ് ജിഹാദ്, […]

മതം മാറിയത് ഭീഷണിയെ തുടര്‍ന്ന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആതിര

മതം മാറിയത് ഭീഷണിയെ തുടര്‍ന്ന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആതിര

കൊച്ചി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയായ കാസര്‍കോട് സ്വദേശിനി ആതിര. മതപരിവര്‍ത്തനത്തിന് വിധേയയായത് ഭീഷണിയെ തുടര്‍ന്നെന്ന് ആതിര. സത്യസരണിയാണ് കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനത്തിന്റെ കേന്ദ്രം. സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മതത്തെയും മത ധര്‍മ്മത്തെയും കുറിച്ച് അറിവില്ലാതെ പോയതാണ് തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്നും, ഇന്ത്യന്‍ സംസ്‌ക്കാരമാണ് ലോകത്തില്‍ എറ്റവും മഹത്തായതെന്നും ആതിര.

ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റി: കെ പി ശശികല

ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റി: കെ പി ശശികല

ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണെന്ന വിചിത്ര വാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. നിഷ്‌കളങ്ക ആയതുകൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയതെന്നും അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചു. ശശികല ഡോ. ഹാദിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു, അവര്‍. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കോട്ടയത്തു നടന്ന പരിപാടിക്കു ശേഷമാണ് താന്‍ ഹാദിയയുടെ നാട്ടില്‍ പോയതെന്ന് ശശികല വ്യക്തമാക്കി. എന്നാല്‍ ഹാദിയയെ കണ്ടില്ല. മാതാപിതാക്കളുമായാണ് സംസാരിച്ചത്. അവിടെതന്നെയുള്ള ഹാദിയയുടെ അച്ഛന്റെ […]

മതം മാറാന്‍ കരാറുണ്ടാക്കി, പീഡിപ്പിച്ചശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മതം മാറാന്‍ കരാറുണ്ടാക്കി, പീഡിപ്പിച്ചശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പറവൂര്‍: വിവാഹത്തിന് മുന്‍പ് മതം മാറാമെന്ന് നോട്ടറി മുന്‍പാകെ കരാറുണ്ടാക്കി യുവതിയെ പീഡിപ്പിച്ച ശേഷം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയില്‍ പറവൂര്‍ മന്നം മാട്ടുപുറം കരിയമ്പിള്ളി വീട്ടില്‍ സിയാദാണ് (32) പറവൂര്‍ പൊലീസിന്റെ പിടിയിലായത്. പറവൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഹിന്ദുവായ യുവതി വിവാഹത്തിനു മുന്‍പ് ഇസ്‌ളാം മതം സ്വീകരിക്കാമെന്നാണ് കരാറുണ്ടാക്കിയത്. മതപഠന കേന്ദ്രത്തിലാക്കി രക്ഷപ്പെടാനുള്ള സിയാദിന്റെ ശ്രമത്തിനിടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ വീട്ടില്‍ വച്ചും മൂന്നാര്‍, ബാംഗ്‌ളൂര്‍ തുടങ്ങി […]

ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുഖ്യധാരാ സമൂഹത്തില്‍ ട്രാന്‍സ് ജെന്റര്‍ സമൂഹം കൂടി കടന്നുവരുന്നതിന്റെ തെളിവുകള്‍ കണ്ടുതുടങ്ങി. ട്രാന്‍സ്ജന്റെര്‍ വിഭാഗത്തോടുള്ള സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളില്‍ അയവു വരുന്നതിനാലാണ് കൂടുതല്‍ പേര്‍ ശസ്ത്രക്രിയക്ക് തയാറാകുന്നത്. ഡല്‍ഹി ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ് ഉണ്ടാകാറെങ്കില്‍ ഇപ്പോള്‍ മാസത്തില്‍ മുന്നും നാലും പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ എത്താറുണ്ടെന്ന് സന്റെര്‍ ഡല്‍ഹി ലോക് നായിക് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. […]

കാസര്‍കോട് ലീഗ് വിട്ടവര്‍ക്ക് ആവേശോജ്വല സ്വീകരണം നല്‍കി

കാസര്‍കോട് ലീഗ് വിട്ടവര്‍ക്ക് ആവേശോജ്വല സ്വീകരണം നല്‍കി

പൊതുസമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഹാരമണിയിച്ച് ഇവരെ സ്വീകരിച്ചു കാസര്‍കോട്: മുസ്ലീം ലീഗിന്റെ വിവിധ നിലപാടുകളില്‍ പ്രതിഷേധിച്ച് ലീഗില്‍ നിന്നും സി.പി.എമ്മിനോടൊപ്പം നിന്നവര്‍ക്ക് കുപ്രളയില്‍ സ്വീകരണമൊരുക്കി. രാജ്യത്ത് സംഘപരിവാര്‍ ഫാസിസത്തിനെതിരെ നെഞ്ചുറപ്പോടെ പൊരുതുന്ന സിപിഐ എമ്മിന് കരുത്തേകുമെന്ന പ്രഖ്യാപനവുമായി ഇരുന്നൂറ്റമ്പതോളം ലീഗ് പ്രവര്‍ത്തകരാണ് കുമ്പളയിലെ സ്വീകരണ പൊതുസമ്മേളനത്തില്‍ അണിനിരന്നത്. ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ കെ അബ്ദുള്ളക്കുഞ്ഞി, മുന്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം എ ഉമ്പു മുന്നൂര്‍, മംഗല്‍പാടി പഞ്ചായത്ത് […]