അട്ടപ്പാടിയിലെ പീഡനം: പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

അട്ടപ്പാടിയിലെ പീഡനം: പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. അട്ടപ്പാടി കാരറ ഊരിലെ വീനസ് രാജിനെയാണ്(20) ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം പാലക്കാട് നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴാണ് വീനസ് രാജ് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട നാലു പ്രതികളെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. ബാക്കി എട്ട് പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ്, സെഷന്‍സ് അഡീഷണല്‍ കോടതിയില്‍ ഹാജരാക്കാന്‍ വാനില്‍ ഇരുത്തിയിരുന്നു. ഇതിനിടെയാണ് വീനസ് […]

കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പരാതി

കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായി പരാതി. വിഴിഞ്ഞം ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മര്‍ദ്ദനമേറ്റത്. കോടതിയില്‍ നിന്ന് മടങ്ങവെയാണ് ആക്രമണം ഉണ്ടായതെന്നും, മുന്‍പ് ഒരു അഭിഭാഷകനെതിരെ കേസെടുത്തതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അശോക് പറഞ്ഞു. അതേസമയം അശോകിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും. ആക്രമണം ഭയന്ന് കോടതിക്കുള്ളില്‍ എത്തിയ അശോകിനെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അഭിഭാഷകരുടെ വാദം.

നടി ആക്രമിക്കപ്പെട്ട കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി

നടി ആക്രമിക്കപ്പെട്ട കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ മാസം 28ന് വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ പീഡനക്കേസില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. തൃക്കൊടിത്താനം പൊലീസാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടൗണ്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. കൂടാതെ ഉണ്ണി മുകുന്ദനെ ഒന്നാം പ്രതിയായും, നിര്‍മ്മാതാവ് രാജന്‍ സക്കറിയ, […]

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത്!

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത്!

കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിക്ക് വധശിക്ഷ. പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതിയാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും യുവതി പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ സദാഖത് അലി (23) യെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചതെന്ന് ഷമീറ കോടതിയില്‍ പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും അയാള്‍ മറ്റൊരാളെ […]

കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാതലവനെ അക്രമികള്‍ വെട്ടിക്കൊന്നു

കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാതലവനെ അക്രമികള്‍ വെട്ടിക്കൊന്നു

ചെന്നൈ: കോടതിയില്‍ ഹാജരാകുന്നതിനായി എത്തിയ ഗുണ്ടാതലവനെ അക്രമികള്‍ പട്ടാപ്പകള്‍ വെട്ടിക്കൊന്നു. ചെന്നൈയിലെ ജോര്‍ജ്ടൗണ്‍ കോടതിക്കു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിജയ് കുമാര്‍(28) എന്ന വിജിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരില്‍ കാശിമേട് പോലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമമടക്കം എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഒരു കേസില്‍ ഹാജരാകുന്നതിനായാണ് വിജി കോടതിയിലെത്തിയത്. എന്നാല്‍ കേസ് ഉച്ചയ്ക്കുശേഷമെ പരിഗണിക്കൂ എന്നറിഞ്ഞ വിജി, കോടതിയില്‍ നിന്നു പുറത്തേക്കു വരുന്നതിനിടെ ഒരു സംഘമാളുകള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിസംഘം ഇയാളെ നിരവധി തവണ […]

കോടതി അലക്ഷ്യം: വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്

കോടതി അലക്ഷ്യം: വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ്  വാറണ്ട്

കൊച്ചി: കോടതി അലക്ഷ്യ കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്. ഷൈനാമോള്‍ക്കെതിരെയുള്ള കോടതി അലക്ഷ്യം നിലനില്‍ കുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവ് നല്‍കിയിരുന്നു. എന്നിട്ടും ഇന്ന് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് അറസ്‌ററ് വാറണ്ട് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഞ്ചിനീറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി […]

ചാലക്കുടി കൊലപാതകം: സിപി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

ചാലക്കുടി കൊലപാതകം: സിപി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപി ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഞ്ച് ദിവസത്തേക്കാണ് ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനെന്ന് കാട്ടിയാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. താന്‍ തെറ്റുകാരനല്ലെന്നും രാജീവിനെ കൊലപ്പെടുത്താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദയഭാനു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം തന്നെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസ് ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജീവുമായി തനിക്ക് ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ കുറ്റം ചെയ്തത് […]

കോമ്പിങ്ങ് ഓപ്പറേഷന്‍: പിടികിട്ടാപ്പുളളികളെ പിടികൂടി

കോമ്പിങ്ങ് ഓപ്പറേഷന്‍: പിടികിട്ടാപ്പുളളികളെ പിടികൂടി

കേസര്‍ഗോഡ്: സാമൂഹ്യവിരുദ്ധപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവന്നവര്‍ക്കെതിരെയും, വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പോലിസിലും കോടതിയിലും ഹാജരാകാതെ മാറിനില്‍ക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിപക്ഷം പേരും വര്‍ഷങ്ങളായി ഒളിച്ചുനടന്നിരുന്നവരാണ്. ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ 11 പേരെയും കോടതിയില്‍ ഹാജരാകാതെ വാറണ്ടായ 45 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ ഹോസ്ദുഗ് പോലിസ് സ്റ്റേഷനില്‍ 13 പേരും, കാസര്‍കോട് […]

ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിട്ടു

ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിട്ടു

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന എല്ലാ നഴ്സുമാരെയും പരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി നടത്തിയ മധ്യസ്ഥ ശ്രമത്തിനിടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കരാര്‍ കാലാവധി നീട്ടാത്ത അഞ്ച് നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ മാസം ഏഴിന് സമരം തുടങ്ങിയത്. സമരം 50 ദിവസം പിന്നിടുമ്പോഴാണ് സമരത്തിനിറങ്ങിയ എല്ലാവരെയും പിരിച്ച് വിട്ടത്. അനിശ്ചിതമായി സമരം നീളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയത്. ഈ ചര്‍ച്ചയിലാണ് സമരം ചെയ്ത് […]

1 2 3 8