മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂരില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സുധീര്‍, ശ്രീജിത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനായ സതീശന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കയ്പമംഗലത്ത് ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സതീശനു ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

കാസര്‍കോട്: എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് സിപിഎം ഗുണ്ടാ അക്രമം. കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന ക്രിമിനല്‍ സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണു പ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, […]