റേഷന്‍ അരി വെട്ടിപ്പ്: കുരുക്കുമുറുക്കി സി.ബി.ഐ

റേഷന്‍ അരി വെട്ടിപ്പ്: കുരുക്കുമുറുക്കി സി.ബി.ഐ

കാസര്‍കോട്: എഫ്.സി.ഐ.യില്‍നിന്ന് പൊതുവിതരണത്തിന് നല്‍കിയ അരി സ്വകാര്യ ഗോഡൗണില്‍ എത്തിയത് സംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഊര്‍ജിതപ്പെടുത്തുന്നു. മീനങ്ങാടിയില്‍ നടന്ന വെട്ടിപ്പിലൂടെ കൈക്കലാക്കിയ അരിയാണ് വിദ്യാനഗറിലെ ആര്‍ ആന്‍ഡ് എസ് ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തതെന്നാണ് സൂചന. ശനിയാഴ്ച വിദ്യാനഗറില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ലോറിഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി അനീഷ്ബാബു, ആര്‍ ആന്‍ഡ് എസ് ട്രേഡിങ് കമ്ബനി ഗോഡൗണ്‍ മാനേജര്‍ നോബിന്‍ എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ആര്‍ ആന്‍ഡ് എസ് കമ്ബനി ഉടമകളുടെ വീട്ടിലും സി.ബി.ഐ. ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. കമ്ബനി […]

കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു

കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു

വില്‍പന കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പടന്നയിലെ ജംഷീറി (27)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷനടുത്ത് വെച്ചാണ് 80 ഗ്രാം കഞ്ചാവുമായി ജംഷീറിനെ പോലീസ് പിടികൂടിയത്. ബീഡി രൂപത്തിലാക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്

സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാനൂര്‍: പാലക്കൂലില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. ഇന്നലെ രാത്രി ആര്‍എസ്എസ്സുകാരുടെ വെട്ടേറ്റ് സിപിഎം പ്രവര്‍ത്തകനായ തറച്ച പറമ്പത്ത് അഷറഫിനെ(52) തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ മടപ്പുരക്ക് സമീപം ഭാസ്‌ക്കരന്റെ കടയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ആര്‍എസ്എസ് സംഘം മാരകമായി വെട്ടിപരിക്കേല്‍പിച്ചത്. പാനൂര്‍ പോലീസാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തി പരിശോധന തുടരുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കാസര്‍കോട്: കുറ്റകൃത്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സമാഹരിച്ച് അന്വേഷണത്തിന് പുതിയ മുഖം നല്‍കാന്‍ പോലീസ്. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ഉപയോഗിച്ച് കുറ്റകൃത്യം അതത് സ്ഥലത്തുവെച്ച് ശേഖരിക്കാനാണ് (ക്രൈംമാപ്പിങ്) തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചുതലങ്ങളില്‍ പുതിയ സംവിധനം പ്രവര്‍ത്തിപ്പിക്കാനാകും. ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി. ഇന്‍സ്‌പെക്ടര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സംവിധാനം ഉപയോഗിക്കാനാകും. സംവിധാനം ഉപയോഗിക്കുന്നത് സിവില്‍ പോലീസ് ഓഫീസര്‍മാരെ പഠിപ്പിക്കുന്നതിനുള്ള ക്ലാസ് ഇപ്പോള്‍ നടക്കുകയാണ്. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. […]

ബി.ജെ.പി-സി.പി.എം സംഘര്‍ഷം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ബി.ജെ.പി-സി.പി.എം സംഘര്‍ഷം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

പാനൂര്‍: പാലക്കൂലില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹക് എലാങ്കോട്ടെ സുജീഷ്, സി.പി.എം പ്രവര്‍ത്തകരായ കെ.പി. ശരത് (24), മുളിയാച്ചേരിന്റവിടെ നിഖില്‍ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് പാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലക്കൂല്‍ രാമന്‍പീടികക്കടുത്ത് അക്രമം അരങ്ങേറിയത്. കൈക്ക് വെട്ടേറ്റ സുജീഷിന് പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പാലക്കൂല്‍ മഠപ്പുര ബ്രാഞ്ച് […]

വാട്‌സ്ആപ്പ് ഗ്രൂപ്പിനെച്ചൊല്ലി സംഘര്‍ഷം

വാട്‌സ്ആപ്പ് ഗ്രൂപ്പിനെച്ചൊല്ലി സംഘര്‍ഷം

ബദിയടുക്ക: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അനുവാദമില്ലാതെ ചേര്‍ത്തതിനെച്ചൊല്ലി പെര്‍ള മണിയംപാറയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്ക്. തഞ്ചാവൂര്‍ സ്വദേശിയും മണിയംപാറയിലെ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനുമായ സുരേഷ് (26), ബിജെപി പ്രവര്‍ത്തകരായ വസന്തന്‍ (26), അരുണ്‍ രാജ് (25), ശിവപ്രസാദ് (25) എന്നിവര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മണിയംപാറ ദേരടുക്കയിലെ ജയറാം (35), സുബ്രഹ്മണ്യന്‍ (27) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. അടുത്ത കാലത്താണ് സുരേഷ് മണിയംപാറയില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയത്. ഏതാനും ദിവസം മുന്‍പ്് ഡിവൈഎഫ്ഐയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് സുരേഷിനെ ചേര്‍ത്തിരുന്നു. […]

ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വന്‍സംഘം പിടിയില്‍

ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വന്‍സംഘം പിടിയില്‍

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വമ്പന്‍ സംഘം പിടിയില്‍. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി വാഹന മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് അത്യാധുനിക ഉപകരണങ്ങളും വ്യാജ നമ്പര്‍പ്ലേറ്റുകളും മറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. മോഷണ സംഘത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘത്തിലെ ആറു പേര്‍ അറസ്റ്റില്‍ ആകുന്നത്. 2001 മുതല്‍ ഇവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവരികയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇക്കാലത്തിനിടയില്‍ […]

ഹുക്കയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

ഹുക്കയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

ഹുക്കയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തെ പന്തലത്ത് സലീഷ് (32), വേളാപുരത്തെ ഷാനവാസ് (21) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. യുവാക്കളില്‍ നിന്നും 22 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഗള്‍ഫില്‍ നിന്നുമാണ് ഹുക്ക കൊണ്ടുവരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഹുക്കകളിലൂടെ പുകച്ച് ലഹരിമരുന്ന് വലിച്ചെടുക്കുന്ന രീതി യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്നതായും എക്‌സൈസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കരീം പ്രിലിമിനറി പരീക്ഷയ്ക്കും കോപ്പിയടിച്ചെന്ന് പൊലീസ്

കരീം പ്രിലിമിനറി പരീക്ഷയ്ക്കും കോപ്പിയടിച്ചെന്ന് പൊലീസ്

ചെന്നൈ: സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷയില്‍ കോപ്പിയടിച്ച് അറസ്റ്റിലായ മലയാളി ഐ.പി.എസ് ട്രെയിനി സഫീര്‍ കരീം പ്രിലിമിനറി പരീക്ഷയിലും ഹൈടെക് മാതൃകയില്‍ കോപ്പിയടിച്ചതായി അന്വേഷണ സംഘം. മെയിന്‍ പരീക്ഷയില്‍ രഹസ്യ പെന്‍ കാമറ വഴി ചോദ്യപേപ്പര്‍ അയച്ചുനല്‍കി ബ്ലൂടൂത്ത് വഴി ഉത്തരം സ്വീകരിച്ചാണ് സഫീര്‍ കോപ്പിയടിച്ചത്. ഇതേ മാതൃക മധുരയില്‍ നടന്ന പ്രീലിമിനറി പരീക്ഷക്കും പരീക്ഷിച്ച് വിജയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മെയിന്‍ പരീക്ഷക്ക് ഭാര്യ ജോയ്‌സിയും രാമബാബുവുമാണ് ഉത്തരങ്ങള്‍ കൈമാറിയിരുന്നതെങ്കില്‍ പ്രിലിമിനറിക്ക് സഹായിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ […]

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

മഹാരാഷ്ട്ര: ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയിലുള്ള മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടാകുകയും പിന്നീട് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നതായും പൊലീസ് […]

1 2 3 5