ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ റാണി സാംജി കുറ്റപ്പെടുത്തി. 11ന് സംഭവം സംബന്ധിച്ചുള്ള പരാതി വനിതാ കമ്മീഷന്റെ ഔദ്യോഗിക ഈ മെയിലില്‍ നല്‍കിയിരുന്നു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി അന്നു തന്നെ നടപടിക്കായി പരാതി ഡി.ജി.പിക്കു കൈമാറുകയും കൈമാറിയത് സംബന്ധിച്ചു അറിയിപ്പും ലഭ്യമാക്കി. വനിതകളായ […]

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് […]

ജില്ലാപോലീസിന്റെ ആധുനിക ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ചെയ്തു

ജില്ലാപോലീസിന്റെ ആധുനിക ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ചെയ്തു

പ്രതികളെ ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ ചോദ്യം ചെയ്യുന്നതിനായി ജില്ലാപോലീസ് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന എസ് എം എസ് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്ര നായിക് അധ്യക്ഷത വഹിച്ചു. സബ്ഡിവിഷന്‍ ഡി വൈ എസ് പി എം വി സുകുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി […]

കുണ്ടറ പീഡനം: കുട്ടിയോടുള്ള മുത്തച്ഛന്റെ സമീപനവും അന്വേഷിക്കുന്നു

കുണ്ടറ പീഡനം: കുട്ടിയോടുള്ള മുത്തച്ഛന്റെ സമീപനവും അന്വേഷിക്കുന്നു

കുണ്ടറയില്‍ പീഡനത്തിനിരയായ ആറാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംശയത്തിന്റെ കുന്തമുന മുത്തച്ഛനിലേക്ക്. മുമ്പ് വക്കീല്‍ ഗുമസ്തനായ ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജില്‍ ജോലി ചെയ്യുകയാണ്. ലോഡ്ജുമായി ബന്ധപ്പെട്ട ചിലരേയും പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പെങ്കിലും പെണ്‍കുട്ടി പീഡനത്തിനിരയായെന്നു വ്യക്തമായിട്ടുണ്ട്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെയും സഹോദരിയേയും പിതാവ് പീഡിപ്പിച്ചെന്നു കാട്ടി നേരത്തെ മാതാവ് നല്‍കിയ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. ഈ കേസ് പുനരന്വേഷിക്കാനും ഉന്നതനിര്‍ദേശപ്രകാരം പൊലീസ് തീരുമാനിച്ചു. കുട്ടിയുടെ അമ്മ, മുത്തച്ഛന്‍ എന്നിവരെ […]

ക്രോണിന്‍ മിഷേലിനെ മര്‍ദ്ദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

ക്രോണിന്‍ മിഷേലിനെ മര്‍ദ്ദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊച്ചി: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ കസ്റ്റഡിയിലുള്ള ക്രോണിനെതിരെ വെളിപ്പെടുത്തലുമായി മിഷേലിന്റെ സുഹൃത്ത്. ക്രോണിന്‍ മിഷേലിനെ മര്‍ദ്ദിച്ചിരുന്നതായാണ് മിഷേലിനൊപ്പം സിഎയ്ക്ക് പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ക്രൈംബ്രാഞ്ചിനോട് വെളിപ്പടുത്തിയത്. പല ഘട്ടങ്ങളിലും ക്രോണിന്‍ മിഷേലിനെ മാനസിക സമര്‍ദ്ദത്തിന് അടിമയാക്കിയിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. മുമ്പ് പൊലീസിന് മുന്‍പാകെയും ഈ സുഹൃത്ത് ഇതേ മൊഴി നല്‍കിയിരുന്നു. സുഹൃത്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നേരത്തേ മിഷേലിന്റെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ക്രോണിന്‍ വെളിപ്പെടുത്തിയിരുന്നത്. ഏതൊരു ബന്ധത്തിലും ഉള്ള പ്രശ്നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയില്‍ […]