ഇന്ധന വിലയില്‍ വീണ്ടും കുറവ് ;കൊച്ചിയില്‍ പെട്രോളിന് 80.64 രൂപ

ഇന്ധന വിലയില്‍ വീണ്ടും കുറവ് ;കൊച്ചിയില്‍ പെട്രോളിന് 80.64 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് പുതുക്കിയ നിരക്ക്.

ഇന്ധന വിലവര്‍ധന; നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്ന് കമ്പനികള്‍

ഇന്ധന വിലവര്‍ധന; നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെതുടര്‍ന്ന് പല നിത്യോപയോഗ സാധനങ്ങളുടെയും വിലവര്‍ധിക്കുമെന്ന് കമ്പനികള്‍ അറിയിച്ചു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്ബനിക പറയുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില […]

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 15 പൈസ കൂടി 82.45 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച് 75.05 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്.

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 80 കടക്കാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 80 കടക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്. അടുത്ത ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ […]

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു

കൊച്ചി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വര്‍ധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വിലവര്‍ധന തങ്ങള്‍ക്കു പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കനത്ത ആശങ്കയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി ദൈനംദിന പെട്രോള്‍ ഡീസല്‍ വിലവര്‍ധന നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്ബനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.