പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് ലിറ്ററിന് 78.61 രൂപയിലും ഡീസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വര്‍ധിച്ചിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഇന്ധന വില കൂടുതല്‍.

ഇന്ധന വിലയില്‍ നേരിയ വര്‍ധന ; പെട്രോളിന് മൂന്ന് പൈസയും ഡീസലിന് ആറ് പൈസയും കൂടി

ഇന്ധന വിലയില്‍ നേരിയ വര്‍ധന ; പെട്രോളിന് മൂന്ന് പൈസയും ഡീസലിന് ആറ് പൈസയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് മൂന്ന് പൈസ വര്‍ധിച്ച് 75.39 രൂപയും ഡീസലിന് ആറ് പൈസ വര്‍ധിച്ച് 67.51 രൂപയുമായിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും, ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായ് ആയിരിക്കുന്നത്.

കൊച്ചിന്‍ റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തം

കൊച്ചിന്‍ റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചിന്‍ റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു അതേസമയം ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തം നിസാര സംഭവമല്ല. നാലര മില്യണ്‍ മെട്രിക് ടണ്‍ സംഭരണ ശേഷിയുളള പ്ലാന്റില്‍ നിന്നാണ് ക്രൂഡ് ഓയില്‍ പെട്രോളായും ഡീസലായും വേര്‍തിരിക്കുന്നത്. ഇത്തരത്തിലുളള പന്ത്രണ്ട് പ്ലാന്റുകളാണ് റിഫൈനറിക്ക് അകത്തുളളത്. വലിയ തീപിടിത്തം അല്ല സംഭവിച്ചതെന്നാണ് റിഫൈനറി അധികൃതരുടെ വിശദീകരണം. […]

സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ, അതിനു മുകളിലോ എത്താനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ഇന്ധന വിലവര്‍ധവിനു […]

അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു

അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് വിലവര്‍ധന തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബാരലിന് 60 ഡോളറിന് മുകളില്‍ ക്രൂഡ് ഓയില്‍ വില എത്തുന്നത് ആഭ്യന്തര സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്. ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഓയില്‍ വില വര്‍ധനവ് ഇടയാക്കും. രാജ്യത്തെ ഓഹരി വിപണിയെയും അസംസ്‌കൃത എണ്ണവില ബാധിക്കുന്നതാണ്. രാജ്യത്തെ ഇന്ധന വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യത.