പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് ലിറ്ററിന് 78.61 രൂപയിലും ഡീസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വര്‍ധിച്ചിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഇന്ധന വില കൂടുതല്‍.