ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ന്യൂഡല്‍ഹി: കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കത്തുവ കേസില്‍ നീതി നടപ്പാക്കണമെന്നും ആ എട്ടു വയസുകാരിക്ക് നീതി കിട്ടുന്നതുവരെ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി തന്നെ സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാമെന്നാണ് അഭിഭാഷക പറയുന്നത്. ‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല […]

വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോള്‍ ദീപിക പഡുകോണിനെ ഡച്ചുകാരിയാക്കി ബി.ജെ.പി

വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോള്‍ ദീപിക പഡുകോണിനെ ഡച്ചുകാരിയാക്കി ബി.ജെ.പി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയെയും നായിക ദീപിക പദുക്കോണിനേയും വീണ്ടും കടന്നാക്രമിച്ച് ബിജെപി. കേന്ദ്ര ജലവിഭവ വകുപ്പ് മന്തി ഉമാഭാരതിക്ക് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോള്‍ ദീപിക പദുകോണിനെ ഡച്ചുകാരിയാക്കിയിരിക്കുകയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ്. ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല മറിച്ച് ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ പുതിയ കണ്ടെത്തല്‍. ‘ദീപിക അധ:പതനത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ […]