ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ലക്‌നോ: ഉത്തര്‍പ്രദേശ് ഷാംലിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഷാംലിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്നു ഷാംലിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തില്‍ 22 ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. 30 സര്‍വീസുകളാണ് വൈകിയോടുന്നത്. ഒമ്പത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്. ഡല്‍ഹിയിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രി വരെയായി താഴ്ന്നിരുന്നു.

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

ഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഡല്‍ഹി മന്ദിര്‍മാര്‍ഗിലാണ് സംഭവം. പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയായ യഷ് എന്ന യുവാവാണ് പിടിയിലായത്. നിലവില്‍ സമാനമായ രണ്ടു കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ ഡിസംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ വീടിനു സമീപത്തു നിന്നുതന്നെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയെ തട്ടിയിടുന്നതിനിടെ താഴെ വീണ് […]

ദില്ലിയില്‍ വാഹന അപകടം; നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു

ദില്ലിയില്‍ വാഹന അപകടം; നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു

ദില്ലി: ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടത്തില്‍ നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു. ദില്ലി, ചണ്ഡിഗഢ് പാതയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. മോസ്‌കോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന് ഭാരോദ്വഹന മത്സരത്തില്‍ ലോക ചാമ്പ്യനായ സാക്ഷം യാദവിനെയും ബാലി എന്ന താരത്തെയുമാണ് പരുക്കളോട് ദില്ലി മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹരിഷ്. ടിങ്കു, സുരാജ് എന്നിവരാണ് അപകടത്തില്‍ […]

മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധം !

മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധം !

ഇനി മദ്യം കഴിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച് 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. […]

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

ഡല്‍ഹി: വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനക്കഥകള്‍. ഡല്‍ഹിയിലെ രോഹിണി ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി വനിതാ കമ്മീഷന്‍ അംഗങ്ങള്‍, ശിശുക്ഷേമ കമ്മറ്റി, ദില്ലി പൊലീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആശ്രമത്തില്‍ നിന്ന് 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ആശ്രമത്തിലെ പീഡനകഥകള്‍ പുറംലോകമറിഞ്ഞതോടെ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു […]

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍, മരിച്ചതായി വിധിയെഴുതുകയും, പിന്നീട് ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത കുഞ്ഞ് മരിച്ചു. ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചതായി വിധിയെഴുതുകയും തുടര്‍ന്ന് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മാക്‌സ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കുഞ്ഞ് മരിച്ചത്. 5 ദിവസമായി പിതാമ്പുരയിലെ പ്രാദേശിക നഴ്‌സിംഗ് ഹോമിലെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ നില വഷളാവുകയും, തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അമ്മ ഷാലിമാര്‍ ബാഗിലെ മാക്‌സ് ഹോസ്പിറ്റലില്‍ ഇപ്പോഴും ചികിത്സയിലാണ്. […]

ഹാദിയയുടെ മനോനില ശരിയല്ല, ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു, കോടതിയില്‍ അറിയിക്കുമെന്ന് കുടുംബം

ഹാദിയയുടെ മനോനില ശരിയല്ല, ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു, കോടതിയില്‍ അറിയിക്കുമെന്ന് കുടുംബം

ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം സുപ്രീംകോടതിയെ അറിയിക്കും. ഇക്കാര്യം മനസ്സിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും കോടതിയില്‍ വ്യക്തമാക്കും. മാത്രമല്ല, മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്‍ പറഞ്ഞു.

തീവ്രവാദം മനുഷ്യകുലത്തിന് ഭീഷണി ; പ്രധാനമന്ത്രി

തീവ്രവാദം മനുഷ്യകുലത്തിന് ഭീഷണി ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഒന്‍പത് വയസ് തികയുന്ന ഇന്ന് മന്‍ കി ബാത്തിലൂടെ പ്രധാന മന്ത്രി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ വികസനത്തിനായി കര്‍ഷകര്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ‘ഇന്ന് ഭരണഘടനാ ദിനമാണ്. ഭരണ ഘടനാ നിര്‍മ്മാണത്തില്‍ ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവന നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അദ്ദേഹത്തെ നമ്മള്‍ സ്മരിക്കണം. എന്നാല്‍ ഒന്‍പത് വര്‍ഷം മുന്‍പ് 2008 നവംബര്‍ 26ന് പത്ത് ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്ന് രാജ്യത്തിന്റെ […]

ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും, കനത്ത സുരക്ഷയൊരുക്കി പൊലീസ്

കോട്ടയം: വിവാദ മതംമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെടും. കനത്ത സുരക്ഷയിലാണ് യാത്ര. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വൈകിട്ടാണ് വിമാനമാര്‍ഗ്ഗം ഡല്‍ഹിക്ക് പോവുക. മാതാപിതാക്കളും ഹാദിയക്ക് ഒപ്പമുണ്ടാകും. പില്‍ഗ്രീല്‍ പൊലീസ് ഫോഴ്‌സിന്റെ കനത്ത സുരക്ഷയില്‍ ഉച്ചയോടെ ഹാദിയ വൈക്കത്തെ ടി.വി പുരത്തെ വീട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം നെടുമ്പാശേരി എയര്‍പോട്ടിലെത്തും. അവിടെ നിന്ന് വൈകിട്ട് ആറുമണിയോടെ ഡല്‍ഹിലേക്ക് വിമാനം കയറും. സുരക്ഷ കണക്കിലെടുത്ത് ഹാദിയായോടൊപ്പം ഒരു സി.ഐ ഉള്‍പ്പെടുന്ന അഞ്ചംഗ പൊലീസ് […]

1 2 3 7