രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഒരു ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പ്രസിഡന്റിന്റെ സെക്രട്ടേറിയേറ്റിലെ നാലാം ക്ലാസ്സ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ജീവനക്കാരുടെ കോര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടഞ്ഞു കിടന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി റൂമിന്റെ കതക് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളു.

അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു

അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ വി.കെ ജയിനെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്.ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ എഎപി എംഎല്‍എമാരായ പ്രകാശ് ജാര്‍വാലും അമാനത്തുള്ള ഖാനും ചീഫ് സെക്രട്ടറിക്ക് ചുറ്റും നില്‍ക്കുന്നതും അദ്ദേഹത്തെ കെജ്രിവാളിന്റെ വസതിയില്‍ വച്ച് മര്‍ദിക്കുന്നത് കണ്ടുവെന്നും ജയിന്‍ മൊഴിനല്‍കിയെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി […]

താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: താജ് പാലസ് ഹോട്ടലില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അന്‍മോള്‍സിംഗ് ഖാര്‍ബന്‍ഡ എന്ന എന്‍ ആര്‍ ഐ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിനാണ് സംഭവം നടക്കുന്നത്. താജ് ഹോട്ടലിന്റെ ബാറില്‍ വച്ച് യുവാവ് സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. യുവാവ് ഇവരെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ ഉടനെ ഇയാള്‍ സ്ത്രീയോട് മോശമായി പെരുമാറുകായിരുന്നു. തുടര്‍ന്ന് സ്ത്രീ നിലിവിളിച്ച് പുറത്തേക്ക് ഓടി. പിന്നീട് ഇവര്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. […]

അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറലിനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറലിനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരേ ഡല്‍ഹി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് നടപടി. ദിനകരനുമായി 50 കോടിയുടെ കരാര്‍ ഉറപ്പിച്ചെന്ന ഇടനിലക്കാരന്‍ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ദിനകരനെയും ശശികലയെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെയിലെ ഒരു മുതിര്‍ന്ന മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന്‍ […]

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയവരെ അറസ്റ്റ്ചെയ്തു

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയവരെ അറസ്റ്റ്ചെയ്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജസ്പാല്‍ സിങ്, ചന്ദ്രദീപ് ഖാരിയ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് ജയ്പൂരിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. മാര്‍ച്ച് […]