2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ സമ്ബദ് വ്യവസ്ഥയിലെത്തിച്ചത്. ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യ കാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തിനു […]

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞത് പേറ്റുനോവിന്റെ കാലം

കഴിഞ്ഞത് പേറ്റുനോവിന്റെ കാലം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ നോട്ടു നിരോധനത്തിന്റെ നാടന്‍ പരിപ്രേഷ്യമായിരുന്നു നാം ഇന്നല്ലെ ചര്‍ച്ച ചെയ്തിരുന്നത്. ഇന്ന് നിരോധനത്തിന്റെ പേറ്റു നോവിനേക്കുറിച്ചാവാം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു കേരള സര്‍ക്കാരിന്റെയും, സി.പി.എമ്മിന്റെയും നിലപാട്. കോണ്‍ഗ്രസും ഇതിനോടൊട്ടി നിന്നു. അതിനു കാരണമുണ്ട്. നികുതി അടക്കാതെ ഒളിച്ചു വെച്ചിരുന്ന കള്ളപ്പണം ഒളിച്ചിരുന്നത് സഹകരണ ബാങ്കുകളിലായരുന്നുവല്ലോ. പഴയ കറന്‍സി മാറ്റി വാങ്ങാന്‍ പുറത്തെടുത്തപ്പോള്‍ പിടിവീണു. മഹത്തായ സഹകരണ പ്രസ്ഥാനം രജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നതിനായി കള്ളപ്പണക്കാരുമായി സഹകരിക്കുകയായിരുന്നു. മോദിയുടെ ക്വിക് ആക്ഷന്‍ […]

നോട്ട് നിരോധനം; കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം

നോട്ട് നിരോധനം; കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം

തിരുവനന്തപുരം: നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം. പണച്ചുരുക്കത്തില്‍ നട്ടം തിരിഞ്ഞ വിപണിക്ക് ഇത് ആശ്വാസം പകര്‍ന്നു. സമ്ബദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പ്രവാസികള്‍ അയച്ച പണം സഹായകമായെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യദിനങ്ങളില്‍ പ്രവാസി പണം കേരളത്തിലേക്ക് വരുന്നതില്‍ കുറവുണ്ടായി. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലെ ആശയകുഴപ്പവും ഇതിനു കാരണമായി. പിന്നീട് ബാങ്കുകളില്‍ പ്രവാസി നിക്ഷേപം വര്‍ധിക്കുകയായിരുന്നു. വിപണിയെയും നിര്‍മാണ മേഖലയെയും ഇതു സജീവമാക്കി. 2016 ജൂണ്‍ 30ലെ കണക്കു […]

സ്വര്‍ണവ്യാപാര മേഖല തകര്‍ച്ചയിലേക്ക്

സ്വര്‍ണവ്യാപാര മേഖല തകര്‍ച്ചയിലേക്ക്

കൊച്ചി: നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും സംസ്ഥാനത്തെ സ്വര്‍ണവ്യാപാരത്തിന് വലിയ തിരിച്ചടിയായെന്ന് വ്യാപാരികള്‍. കച്ചവടം പകുതിയായി കുറഞ്ഞതിനെ തുടര്‍ന്ന് കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും വ്യാപാരികള്‍ പറഞ്ഞു. കച്ചവടം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം കൊച്ചിയില്‍ സ്വര്‍ണാഭരണ പ്രദര്‍ശനം സംഘടിപ്പിക്കും. നോട്ട് അസാധുവാക്കലോടെ പ്രതിസന്ധിയിലായ സ്വര്‍ണവ്യാപാരം ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം തകര്‍ച്ചയിലാണ്. ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ക്രഡിറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രതിസന്ധിക്ക് അടിസ്ഥാനം. വ്യാപാരികള്‍ക്ക് ഒരു കിലോയുടെ കട്ടിയായാണ് സ്വര്‍ണം വാങ്ങാനാവുക. 30 […]