തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ

തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ

അതിരപ്പിള്ളി: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളിലാണ് കാട്ടുതീ പടര്‍ന്നത്. 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണക്കാന്‍ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനായി അറുപതംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വന്‍തീപിടിത്തമുണ്ടായിരുന്നു. 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ […]

സെല്‍ഫി ഭ്രാന്ത്; പുലിക്ക് പകരം വനംവകുപ്പിന്റെ കെണിയില്‍ വീണത് യുവാവ്

സെല്‍ഫി ഭ്രാന്ത്; പുലിക്ക് പകരം വനംവകുപ്പിന്റെ കെണിയില്‍ വീണത് യുവാവ്

പാലപ്പിള്ളി: സെല്‍ഫി ഭ്രാന്ത് മൂത്ത് യുവാവ് ചെന്നുചാടിയത് പുലികെണിയില്‍.കാരിക്കുളത്ത് വനം വകുപ്പ് പിലിയെ പിടിക്കാന്‍ വെച്ച കെണിയിലേക്കാണ് യുവാവ് അകപ്പെട്ടത്. സെല്‍ഫിയെടുക്കാനുള്ള അതിയായ മോഹമാണ് യുവാവിനെ പുലികൂട്ടില്‍ കൊണ്ടെത്തിച്ചത്. തൃശൂര്‍ മുകുന്ദപുരത്തെ പാലപ്പിള്ളിയിലാണ് സംഭവം ഇരുമ്ബുകൂട്ടില്‍ പുലിയെ പിടിക്കാന്‍ പ്രത്യേക അറയും, കുടുക്കാന്‍ നായയെയും കെട്ടിയിരുന്നു. ഇവയെല്ലാം ചേര്‍ത്ത് സെല്‍ഫിയെടുക്കാനായിരുന്നു യുവാവിന്റെ ശ്രമിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കൂട്ടില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരുടെ സെല്‍ഫി ഭ്രമം കാരണം വനം വകുപ്പും പുലിവാലു പിടിച്ചിരിക്കുകയാണ്. സംഭവത്തോടെ ഒടുവില്‍ പുലിക്കെണി ഇവിടെ നിന്ന് […]

നീലക്കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി

നീലക്കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജുവിന്റെ ശുപാര്‍ശ. ഉദ്യാനത്തിലെ സര്‍വേ കഴിഞ്ഞ ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം. ഈ മാസം 11, 12 തീയതികളിലായിരുന്നു കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൂന്നാറിലെ ഭൂമി കയ്യേറ്റത്തെകുറിച്ച് അന്വേഷിക്കും ഇ. ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൂന്നാറിലെ ഭൂമി കയ്യേറ്റത്തെകുറിച്ച് അന്വേഷിക്കും ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: മൂന്നാറില്‍ ഭൂമി കയ്യേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ സെക്രട്ടറിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായും മന്ത്രി പറഞ്ഞു. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റകാര്‍ക്കെതിരെയും റവന്യൂ വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണ്. മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തു വന്നു. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ കോടതി ആമീനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരായതു ഗുരുതരമായ തെറ്റാണെന്നു റവന്യൂ മന്ത്രി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ […]