സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ, അതിനു മുകളിലോ എത്താനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ഇന്ധന വിലവര്‍ധവിനു […]

ഇന്ധനവില വര്‍ദ്ധനവ്: കേന്ദ്രകേരള സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് പ്രകടനം നടത്തി

ഇന്ധനവില വര്‍ദ്ധനവ്: കേന്ദ്രകേരള സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് പ്രകടനം നടത്തി

കാസര്‍കോട്: രാജ്യത്ത് ഇതുവരെയില്ലാത്ത വിധം പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെയും, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത് പോലെ നികുതിയിളവ് തല്‍കി ജനങ്ങളുടെദുരിതമകറ്റാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍പ്രതിഷേധിച്ചും കാസര്‍കോട് നഗരത്തില്‍ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എഅഷ്‌റഫ് അലി, ചെയര്‍മാന്‍ എ.എം.കടവത്ത്, കണ്‍വീനര്‍കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.പി.മുഹമ്മദ് അഷ്‌റഫ്, കെ.കാലിദ്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, […]

കേരളത്തിലെ പമ്പുകളും 13ലെ പണിമുടക്കില്‍ പങ്കെടുക്കും

കേരളത്തിലെ പമ്പുകളും 13ലെ പണിമുടക്കില്‍ പങ്കെടുക്കും

തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന […]

ജൂണ്‍ 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും

ജൂണ്‍ 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും

ഇന്ധനവില പ്രതിദിനം പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം. തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 24 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങും. എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തും. പ്രതിദിനം പുതുക്കിയ വില ലഭിക്കാന്‍ പുലരുവോളം കാത്തിരിക്കേണ്ടിയും വരും. വിലയിലെ വ്യക്തത ഉറപ്പില്ലാത്തതിനാല്‍ ഉപഭോക്താക്കളുമായി […]

പെട്രോള്‍- ഡീസല്‍ വിലകുറച്ചു; വില പ്രാബല്യത്തില്‍ വന്നു

പെട്രോള്‍- ഡീസല്‍ വിലകുറച്ചു; വില പ്രാബല്യത്തില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 3.77ഉം ഡീസല്‍ ലിറ്ററിന് 2.91ഉം രൂപ കുറച്ചു. ആഗോള എണ്ണ വിപണിയിലെ വിലയിടിവ് ആധാരമാക്കിയാണ് രാജ്യത്ത് എണ്ണവില കുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനുവരി 16നാണ് അവസാനം പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനം മാറ്റം വന്നത്. അന്ന് പെട്രോളിന് 54 പൈസയും ഡീസലിന് 1.20 രൂപയും കൂടിയിരുന്നു.