മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡി.ജി.പി

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. വാഹനപരിശോധനയിലെ അപാകതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ മോശമായി പെരുമാറിയതും രണ്ടു പേരുടെ മരണിത്തിനിടയാക്കിയ സംഭവങ്ങളും അരങ്ങേറിയതിനെ തുടര്‍ന്നാണ് […]

ബെഹ്‌റയുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയുള്ള ചട്ടലംഘനമെന്ന്

ബെഹ്‌റയുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയുള്ള ചട്ടലംഘനമെന്ന്

തിരുവനന്തപുരം : ഡിജിപി ലോക് നാഥ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്‌റയുടെ നിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാകുന്നത്. ആറ് മാസത്തില്‍ കൂടുതലുള്ള നിയമനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണെന്ന് നിയമം.

മുഖ്യമന്ത്രിയില്‍ നിന്നും മെഡല്‍ വാങ്ങാതെ ജേക്കബ് തോമസ്

മുഖ്യമന്ത്രിയില്‍ നിന്നും മെഡല്‍ വാങ്ങാതെ ജേക്കബ് തോമസ്

സംസ്ഥാനമെമ്പാടും സ്വാതന്ത്ര്യദിനാഘോഷം പൊടിപൊടിക്കുമ്പോള്‍ വിവാദങ്ങള്‍ക്കും കുറവില്ല. വിശിഷ്ട സേവനം നിര്‍വഹിച്ച പൊലീസുകാര്‍ക്കുള്ള മെഡല്‍ ദാനച്ചടങ്ങില്‍നിന്ന് ഡിജിപി ജേക്കബ് തോമസ് വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് മെഡല്‍ വാങ്ങുവാന്‍ ജേക്കബ് തോമസ് എത്തിയില്ല. അതേസമയം, സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ചിത്രം ഉള്‍പ്പെടുത്തിയിരുന്നല്ല. രാഷ്ട്രപതിയുടെ പൊലീസ് മെഡലായിരുന്നു ജേക്കബ് തോമസിനു ലഭിച്ചിരുന്നത്.

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് […]

മുസ്ലീം വിരുദ്ധ പരാമര്‍ശം: ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു

മുസ്ലീം വിരുദ്ധ പരാമര്‍ശം: ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു

കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് പൊതു മതേതര സമൂഹത്തില്‍ ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു. ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കേസില്‍ സുപ്രിംകോടതിയില്‍ സൗജന്യ നിയമസഹായം നല്‍കിയ മുതിര്‍ന്ന അഭിഭാഷകനടക്കം കടുത്ത ഭാഷയില്‍ തള്ളിപ്പറഞ്ഞതോടെ കനത്ത പ്രതിച്ഛായാ നഷ്ടത്തിന്റെ തടവിലായിരിക്കുകയാണ് മുന്‍ സംസ്ഥാന പോലിസ് മേധാവി. സര്‍വീസില്‍ നിന്നു വിരമിച്ചതിനു തൊട്ടുപിന്നാലെയുള്ള സെന്‍കുമാറിന്റെ ആര്‍എസ്എസ് അവതാരം അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളെ പോലും അദ്ഭുതപ്പെടുത്തിയെന്നതാണ് വാസ്തവം. സെന്‍കുമാറിന്റെ സംഘപരിവാര ആഭിമുഖ്യത്തെ കുറിച്ചുള്ള സംശയം നേരത്തെ പല കോണുകളില്‍ നിന്നും […]

പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പൊലീസുകാര്‍ പോകേണ്ട; ഡിജിപി രാജേഷ് ധിവാന്‍

പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പൊലീസുകാര്‍ പോകേണ്ട; ഡിജിപി രാജേഷ് ധിവാന്‍

കൊച്ചി: പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പൊലീസുകാര്‍ പേകേണ്ടെന്ന് ഉത്തരമേഖ ഡിജിപി രാജേഷ് ധിവാന്‍. സമയവും പൊലീസുകാരുടെ ഊര്‍ജ്ജവും നശിപ്പിക്കുന്ന പെറ്റികേസ് അന്വേഷണം ശരിയായ പൊലീസ്‌ ജോലിയല്ലെന്നാണ് എസ്.പിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ രാജേഷ് ധിവാന്‍ പറയുന്നത്. വാഹനപരിശോധനകള്‍ നടത്താന്‍ എക്‌സൈസിനും മോട്ടോര്‍ വാഹനവകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും ഡിജിപി പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ആറരലക്ഷം കേസുകളില്‍ നാലരലക്ഷവും പൊലീസ് സ്വമേധയ എടുത്തവയാണ്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് […]

ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” പ്രകാശനം ഇന്ന്

ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” പ്രകാശനം ഇന്ന്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” ഇന്ന് പ്രകാശനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകപ്രകാശനം നടത്തുന്നത്. പുറത്തിറങ്ങും മുമ്പേ വിവാദമായ പുസ്തകം കറന്റ് ബുക്‌സാണ് പുറത്തിറക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ വൈകീട്ട് അഞ്ചിനാണ് പുസ്തക പ്രകാശന ചടങ്ങ്. കേരളത്തിലെ ഏക ആദിവാസി ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രസിഡന്റ് വി ഗോവിന്ദരാജ് മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങും.                   30 വര്‍ഷം നീണ്ട […]

അപമര്യാദയായി പെരുമാറിയ ട്രാഫിക് എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം

അപമര്യാദയായി പെരുമാറിയ ട്രാഫിക് എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം

കാസര്‍കോട്: മുന്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ മജീദ് കൊല്ലംപാടിയോട് അപമര്യാദയായി പെരുമാറിയ കാസര്‍കോട് ട്രാഫിക് എസ് ഐ മുകുന്ദനെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിവരികയാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍  പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. തിരക്കേറിയ കറന്തക്കാട് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനെ കുറിച്ച് ചോദിച്ചതിന്റെ പേരിലാണ് മുന്‍ നഗരസഭാ കൗണ്‍സിലറോട് അപരമര്യാദയായി […]

സെന്‍കുമാറിന്റെ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

സെന്‍കുമാറിന്റെ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: ഡിജിപി: ടി.പി.സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം 11 ദിവസം മുന്‍പിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ കസേരയില്‍ എത്തിയാലും സര്‍ക്കാരുമായി ആലോചിച്ചു മാത്രമേ ഇത്തരം നടപടി […]

പെയിന്റിനു പിന്നാലെ ഒടിയുന്ന ലാത്തി; വിവാദമൊഴിയാതെ ബെഹ്റ

പെയിന്റിനു പിന്നാലെ ഒടിയുന്ന ലാത്തി; വിവാദമൊഴിയാതെ ബെഹ്റ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവ് വിവാദമായതിനു പിന്നാലെ ഒടിയുന്ന ലാത്തികള്‍ പോലീസ് സേനയിലേക്ക് വാങ്ങി എന്ന ആരോപണവും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ഉയര്‍ന്നു. ബെഹ്റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നു. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങള്‍ പലയിടത്തായി ആവര്‍ത്തിച്ചതോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പൊലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ലാത്തികള്‍ മാത്രമല്ല കേരളത്തിലെ […]

1 2 3