ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു. ഇതിഹാസ നക്ഷത്രങ്ങളായ മോഹന്‍ലാലിനും മമ്മുട്ടിയ്ക്കും ഒപ്പമാണ് ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുന്നത്. പ്രോമോ വീഡിയോ പുറത്തായപ്പോള്‍ മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. യുവതാരങ്ങളും പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. പരിപാടിയില്‍ താനുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 6 വെകുന്നേരം 6 മണി മുതലാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ അമ്മ മഴവില്ല് പരിപാടി നടക്കുന്നത്.

പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല ; മഹാനടിയുടെ ഡബ്ബിംഗിനെ കുറിച്ച് ദുല്‍ഖര്‍

പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല ; മഹാനടിയുടെ ഡബ്ബിംഗിനെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മുന്‍കാല നടി സാവിത്രിയുടെ ജീവിതമാണ് സിനിമ പറയുന്നത്. നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും ചിത്രം പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക: വീഡിയോ വൈറല്‍!

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക: വീഡിയോ വൈറല്‍!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലെ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിന്റെ തുടക്കത്തില്‍ നമുക്ക് മുന്നിലിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞായിരുന്നു അവതാരക താരത്തെ പരിചയപ്പെടുത്തിയത്. ദുല്‍ഖറെന്ന് വിശേഷിപ്പിച്ചപ്പോള്‍ നിവിന്റെ ഭാവം ഒന്നു കാണേണ്ടതായിരുന്നു. യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുകയായിരുന്നു താരം. സത്യത്തില്‍ നിവിന്‍ പോളിയുടെ പ്രതികരണം അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു. ഇത്ര നല്ല അഭിനയം കാഴ്ച വെച്ച നിങ്ങള്‍ക്ക് സിനിമയില്‍ […]

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാതീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാതീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാധീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. അബി ഇക്ക നമ്മെ ചിരിപ്പിച്ച നല്ല നിമിഷങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ കുറിച്ചു. അദ്ദേഹത്തിന്റെ ടിവിഷോകള്‍ കണ്ടായിരുന്നു തന്റെ വളര്‍ച്ചയെന്നും വാപ്പച്ചിക്കൊപ്പം വിദേശത്ത് വെച്ച് അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകള്‍ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അബി ഇക്കയുടെ മകന്‍ ഷെയ്ന്‍ ഇപ്പോള്‍ മലയാളത്തിലെ മികച്ച പ്രതിഭകളില്‍ […]

ദുല്‍ഖര്‍ ബോളീവുഡിലേക്ക്

ദുല്‍ഖര്‍ ബോളീവുഡിലേക്ക്

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്‌ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായിക. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, […]