സൗദിഅറേബ്യയില്‍ ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളി

സൗദിഅറേബ്യയില്‍ ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളി

ദോഹ: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ചതിനു ശേഷം ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളിയെന്നത് മലയാളികള്‍ക്ക് അഭിമാനമാകുന്നു. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) സൗദി അറേബ്യന്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിങ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയിലെ നഴ്സായിരുന്നു സാറാമ്മ. സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നു. പിന്നീട് ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ശേഷമാണ് സൗദി ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പുഴ പുതുപ്പറമ്പില്‍ […]

ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചത് അഞ്ച് മാസം

ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചത് അഞ്ച് മാസം

തൊടുപുഴ: ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചത് അഞ്ചുമാസം. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവറാണ് അധികൃതരുടെ അറിവോടെ അഞ്ചുമാസം ലൈസന്‍സ് ഇല്ലാതെ ഡ്യൂട്ടിയില്‍ തുടര്‍ന്നത്. ട്രെയിനിങ്ങിനായി ഇന്നലെ അങ്കമാലിയില്‍ എത്തിയപ്പോള്‍ ഇയാളുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതായി കണ്ടെത്തുകയായിരുന്നു. ഹെവി ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജും ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ലൈസന്‍സും മൂന്നുവര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. ഡ്രൈവര്‍മാര്‍ ലൈസന്‍സ് പുതുക്കാറുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തേണ്ടത് അതതു ഡിപ്പോകളിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരാണ്. ഇതിന്റെ വിശദമായ പരിശോധനയും മേല്‍നോട്ടവും വഹിക്കേണ്ടത് ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറാണ്. […]

ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്പെന്‍ഷന്‍. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, ഇന്നു മുതല്‍ പ്രാബല്യത്തിലാകും. ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനു […]

ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനം; കേന്ദ്ര കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്

ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനം; കേന്ദ്ര കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്

തിരുവനന്തപുരം: രാജ്യവ്യാപകമായ ഓണ്‍ലൈന്‍ ശൃംഖലയിലേക്ക് സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനം മാറ്റുന്നതിനുള്ള പരീക്ഷണ ഉപയോഗം ആരംഭിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃതവിഭാഗം ഓഫീസിലാണ് പുതിയ സോഫ്‌റ്റ്വെയര്‍ പരീക്ഷിക്കുന്നത്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വാഹന്‍-സാരഥി എന്ന പുതിയ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് മാറുന്നത്. ഒരു മാസത്തിനു ശേഷം സംസ്ഥാനത്തെ മറ്റു ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. വെബ് അധിഷ്ഠിതമായ കംപ്യൂട്ടര്‍ ശൃംഖലയാണ് നിലവില്‍ വരുന്നത്. ഈ സംവിധാനത്തിലൂടെ നല്‍കുന്ന ലൈസന്‍സുകള്‍ രാജ്യത്തെ മറ്റെല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്കും ലഭ്യമാകും. ഏത് ഓഫീസില്‍ […]

ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ ഒഴിവാക്കി

ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ ഒഴിവാക്കി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്‌സ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സിഐടിയു നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ രീതികള്‍ വന്നപ്പോള്‍ മുതല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ എതിര്‍പ്പാണ് ഇപ്പോള്‍ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അതിന് മുമ്പ് ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് രീതി മാറ്റണം […]

ഡ്രൈവിങ് ടെസ്റ്റ കഴിഞ്ഞയുടന്‍ ലൈസന്‍സ് നല്‍കുന്ന രീതിക്കു തുടക്കം

ഡ്രൈവിങ് ടെസ്റ്റ കഴിഞ്ഞയുടന്‍ ലൈസന്‍സ് നല്‍കുന്ന രീതിക്കു തുടക്കം

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കില്‍ ഇനി ചൂടോടെ ലൈസന്‍സ് കൈപ്പറ്റാം. ഇന്നലെ കോഴിക്കോട് ആര്‍ടി ഓഫിസില്‍ ഇത്തരത്തില്‍ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുന്‍പ് ലൈസന്‍സ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ലൈസന്‍സ് നല്‍കുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം ആര്‍ടിഒ സി.ജെ. പോള്‍സണ്‍ നിര്‍വഹിച്ചു. എംവിഐമാരായ വി.വി. ഫ്രാന്‍സിസ്, എസ്. […]

സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു

സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു

കാക്കനാട്: വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് വിദഗ്ധരും പരിശീലനം നേടിയവരുമായ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാകുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും സ്വകാര്യ ബസുകളിലും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ മാത്രമേ നിയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പരിചയസമ്പന്നര്‍, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍മാര്‍ എന്നിവരുടെ പേര്, […]

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

അബുദാബി: യു എ ഇയില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കാന്‍ തീരുമാനിച്ചു. പുതുതായി ലൈസെന്‍സ് ലഭിക്കുന്നവര്‍ക്ക് ആദ്യം രണ്ടു വര്‍ഷ കാലാവധിയില്‍ ലൈസെന്‍സ് ആണ് നല്‍കുക. പുതിയ ഫെഡറല്‍ ട്രാഫിക് നിയമ ഭേതഗതിയിലാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് സ്വദേശി വിദേശി വിവേചനമില്ലാതെ നല്‍കിയിരുന്നത്. ജൂലായ് മുതല്‍ കന്നി ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷം ആയിരിക്കും.നിലവിലുള്ള ഡ്രൈവിംഗ് ലൈസെന്‍സ് പുതുക്കുമ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് നല്‍കുക. സ്വദേശികള്‍ക്ക് പത്തു […]

സര്‍വ്വം ആധാര്‍ മയം: ഡ്രൈവിങ്ങ് ലൈസന്‍സിനും ഇനി ആധാര്‍ നിര്‍ബന്ധം

സര്‍വ്വം ആധാര്‍ മയം: ഡ്രൈവിങ്ങ് ലൈസന്‍സിനും ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ഡ്രൈവിങ്ങ് ലൈസന്‍സിനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയതായി ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കുമാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഒന്നിലധികം ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ കണ്ടെത്താനുമാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മൊബൈല്‍ നമ്പറുകളേയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.