ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ദുബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് അക്കാദമി ധോണി തന്നെയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസിഫിക് സ്‌പോര്‍ട്‌സ് ക്ലബ്, ആര്ക്ക സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരാണ് അക്കാദമി നടത്തിപ്പുകാര്‍. എം.എസ് ധോണി ക്രിക്കറ്റ് അക്കാദമി (MSDCA) എന്ന് പേരിട്ടിരിക്കുന്ന അക്കാദമിയില്‍ മുന്‍ മുംബൈ ബൗളര്‍ വിശാല്‍ മഹാദിക്കിന്റെ നേതൃത്വത്തിലുള്ള പരിശീലകസംഘമാണ് പ്രവര്‍ത്തിക്കുന്നത്.

ദുബായില്‍ അധ്യാപകര്‍ക്ക് സാധ്യതയേറെ

ദുബായില്‍ അധ്യാപകര്‍ക്ക് സാധ്യതയേറെ

ദുബായ്: മികച്ച അധ്യാപകര്‍ക്ക് അവസരങ്ങളുടെ ചാകരയൊരുക്കി യുഎഇയും സൗദിയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് അധ്യാപകരെയാണ് മേഖലയില്‍ ആവശ്യമായി വരികയെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജനസംഖ്യലുണ്ടായ വലിയ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്ത് അധ്യാപകര്‍ക്ക് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന മേഖലകളിലൊന്നാണ് ജിസിസിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തദ്ദേശീയര്‍ക്ക് അധ്യാപനത്തോട് താല്‍പര്യമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. തദ്ദേശീയരില്‍ ഭൂരിപക്ഷം പേരും നല്ല ശമ്ബളം ലഭിക്കുന്ന സര്‍ക്കാര്‍-പൊതുമേഖലാ ജോലികളോടാണ് താല്‍പര്യം. […]

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ എം സി സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഒരു വിദേശരാജ്യത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ […]

കടലിനടിയിലെ ആഡംബര കൊട്ടാരം; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി ദുബായ്

കടലിനടിയിലെ ആഡംബര കൊട്ടാരം; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: കടലിനടിയിലെ ആഡംബര കൊട്ടാരം പണിഞ്ഞ് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്. അംബര ചുംബികളായ മനോഹര കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ടാണു കരയില്‍നിന്നു നാലുകിലോമീറ്റര്‍ അകലെ കടലില്‍ തീര്‍ത്ത കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്‍ഡ്സില്‍ ഒരുക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ പണി തുടങ്ങി 2020ഓടെ പണി പൂര്‍ത്തിയാക്കും. മധ്യപൂര്‍വദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കടലിനടിയില്‍ നിര്‍മ്മിക്കുന്ന […]

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ മോചിപ്പിച്ചു

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ മോചിപ്പിച്ചു

ദുബായ്: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു.ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡല്‍ഹിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.എന്നാല്‍ പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്യുകയായിരുന്നു. 2016 മാര്‍ച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച […]

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ദുബൈ: ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ […]

നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി ഓടയിലേക്ക്: ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി ഓടയിലേക്ക്: ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ ദുരന്തം ഒഴിവായി. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ എക്‌സ് 452 നമ്ബര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് ശേഷം ടാക്‌സി ബേയില്‍ നിന്ന് പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേക്ക് സമീപമുള്ള ഓടയിലേക്ക് തെന്നി മാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്റ്റേജ് ഷോയ്‌ക്കെന്ന് പറഞ്ഞ് കാസര്‍കോടുകാരിയെ ദുബായിലെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്റ്റേജ് ഷോയ്‌ക്കെന്ന് പറഞ്ഞ് കാസര്‍കോടുകാരിയെ ദുബായിലെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ഇടനിലക്കാരന്‍ വഴി ദുബായിയിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസര്‍കോട് സ്വദേശിയായ 19 വയസുകാരിയെയാണു മാധ്യമ പ്രവര്‍ത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ സമയോചിതമായ ഇടപെടലിലൂടെ ചതിക്കുഴിയില്‍ നിന്നും രക്ഷിക്കാനായത്. ഏപ്രില്‍ 23-നാണ് ചെന്നൈയിലെ ഇടനിലക്കാരന്‍ രവി വഴി യുവതി ദുബായിയില്‍ എത്തിയത്. എന്നാല്‍ ദുബൈയിലെത്തിയതോടെ യുവതി എത്തിപ്പെട്ടത് പെണ്‍വാണിഭകേന്ദ്രത്തിലാണ്. ദുബൈ ദേരയിലെ ഒരു അജ്ഞാതകേന്ദ്രത്തിലെത്തിച്ച യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പെണ്‍വാണിഭക്കാര്‍ ഭീഷണിപ്പെടുത്തുകയും തടവിലിടുകയും […]

കാട് പോയാലും വികസനം മതിയെന്ന് വാദിച്ചു നടക്കുന്നവര്‍ കാണട്ടേ…

കാട് പോയാലും വികസനം മതിയെന്ന് വാദിച്ചു നടക്കുന്നവര്‍ കാണട്ടേ…

ഇവിടെ അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് വേണ്ടി നിര്‍മ്മാണ പദ്ധതി നീട്ടിവെച്ച ഭരണാധികാരികളുണ്ടിവിടെ ദുബായ്: വികസനത്തിന്റെ പേരില്‍ കാടും, സംസ്‌കാരവും,സമ്പത്തും തകര്‍ന്നാലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നും അണുവിട മാറിചിന്തിക്കില്ലെന്ന് വാശിപിടിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കണ്ണ് തുറന്ന് കാണട്ടെ… മാതൃകാപരമായ പ്രവര്‍ത്തിയാല്‍ വാര്‍ത്തകളില്‍ നിറയുകയാണ് ദുബായ് ഭരണാധികാരികള്‍. മുട്ടയിട്ട് അടയിരിക്കാന്‍ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാന്‍ വന്‍കിട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കാനാണ് ദുബായ് ഭരണണാധികാരികള്‍ ഉത്തരവിട്ടത്. ലോക മാധ്യമങ്ങള്‍ മുഴുവന്‍ ഈ സംഭവം കൊണ്ടാടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി […]

ദുബായിലും ഇന്ത്യ-പാക്ക് മത്സരം നടത്തേണ്ടെന്ന് കേന്ദ്രം; ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി

ദുബായിലും ഇന്ത്യ-പാക്ക് മത്സരം നടത്തേണ്ടെന്ന് കേന്ദ്രം; ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി

ന്യൂഡല്‍ഹി: അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ-പാക്ക് ക്രിക്കറ്റ് മല്‍സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായില്‍ മല്‍സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെയും ഇന്ത്യ-പാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക്ക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാക്കിസ്ഥാന്റെ ഹോം മല്‍സരങ്ങള്‍ […]