എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നാണ് സൂചന. ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയമാണ് ഖുറമിന്റെ നാടകം പൊളിച്ചത്. എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. അതേസമയം വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് […]