കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

നന്മ ചെയ്യുന്ന മനസ്സുകള്‍ക്കു തീരാദുരിതം സമ്മാനിക്കുന്ന കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. മധു തത്തംപള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മേജര്‍ ഫിലിംസിന്റെ ബാനറില്‍ രേഖാ ശ്രീകുമാര്‍, കേണല്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായക് പ്രശാന്ത് എന്ന കേന്ദ്ര കഥാപാത്രത്തെ യുവ നായകന്‍ കാര്‍ത്തിക് ശ്രീ അവതരിപ്പിക്കുന്നു. മുംബൈ മലയാളിയായ ധനുഷ സുരേന്ദ്രന്‍ ആണു നായികയായി എത്തുന്നത്.