തരിശ്ശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മ്മകള്‍ മുന്നിട്ടിറങ്ങണം മുഖ്യമന്ത്രി

തരിശ്ശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മ്മകള്‍ മുന്നിട്ടിറങ്ങണം മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാന മഹേത്സവത്തിന്റെ ഭാഗമായി ഉത്സവ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള കൃഷി വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കൃഷിചെയ്ത രണ്ടാം വിള നെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തരിശ്ശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായമ്മകള്‍ മുന്നിട്ടറങ്ങണമെന്നും, കാര്‍ഷിക മേഖലയില്‍ നല്ല നിലയില്‍ മുന്നേറ്റുന്നു എന്ന് നമുക്ക് അഭിമാനത്തോടെ […]

ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട് :കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു. അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും കാസര്‍കോട് നഗരസഭ, കൃഷിഭവന്റെയും സംയ്കതാഭിമുഖ്യത്തില്‍ അടുക്കത്ത്ബയല്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നയം കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഈ സര്‍ക്കാര്‍ […]

വേറിട്ട പ്രതിഷേധവുമായി ബിജെപി ജനപ്രതിനിധികള്‍

വേറിട്ട പ്രതിഷേധവുമായി ബിജെപി ജനപ്രതിനിധികള്‍

കാസര്‍കോട്: മന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി ജനപ്രതിനിധികളെത്തി. ബിജെപി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ട്രഷറി സ്തംഭനത്തിനെതിരെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി മൗനമായി നിന്നുകൊണ്ട് പ്രതിഷേധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്വി നിയോഗത്തിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പദ്ധതി രുപീകരണ രേഖയുടെ പ്രകാശനത്തിനായി ചേര്‍ന്ന വികസന സെമിനാര്‍ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പ്രകാരമാണ് ഫണ്ടനുവദിക്കുന്നത്. സംസ്ഥാന ധനകാര്യകമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ബജറ്റിലൂടെ അനുവദിക്കുന്ന […]

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന ‘അകം പുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന ‘അകം പുറം’ പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി […]

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും യോഗത്തില്‍ പങ്കെടുക്കുന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 16 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനത്തിനു പോയ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്.

ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ പൊതുമരാമത്ത് സംസ്ഥാനപാത ബിഎം ആന്റ് ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ഹോസ്ദുര്‍ഗ്-പാണത്തൂര്‍ പാത ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഈ പാത അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 15 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ റോഡിന്റെ നവീകരണ […]

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം

അതൃക്കുഴി: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല. നിത്യേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപതിയില്‍ പ്രധാനപ്പെട്ട പല യൂണിറ്റും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കണ്ണ് ഓപ്പറേഷന്‍ നടക്കാതായിട്ട് മാസങ്ങളായി. ഡയാലിസിസിന്റെ പ്രവര്‍ത്തനവും തൃപ്തികരമല്ല. രണ്ട് വെന്റിലേറ്ററുണ്ടെങ്കിലും ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. ഗര്‍ഭിണികള്‍ക്ക് ആവശ്യമായി വരുന്ന സ്‌കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങളെ […]

ജില്ലയില്‍ ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സി.പി.ഐ.എം

ജില്ലയില്‍ ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സി.പി.ഐ.എം

കാസര്‍ഗോഡ്: ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സി.പി.ഐ.എം. ജില്ലയില്‍ മന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് സി.പി.ഐ.എം ജനപ്രധിനിതികള്‍ ഉള്‍പ്പടെ വിട്ടു നില്‍ക്കുന്നു. ഇന്ന് കാസര്‍ഗോഡ് നടന്ന ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ വിതരണോദ്ഘാടനത്തില്‍ പി.കരുണാകരന്‍ എം.പി, ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, തൃക്കരിപൂര്‍ എം.എല്‍.എ എം.രാജഗോപാല്‍, കാഞ്ഞങ്ങാട് നരസഭ ചെയര്‍മാന്‍ വി.വി.രമേന്‍, വി .പി പി മുസ്തഫ, ഇ പത്മാവതി ഉള്‍പ്പടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി സി.പി.ഐ.എമ്മിന്റെ ജന പ്രതിനിധികള്‍ വിട്ടുനിന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് […]

അഴിമതിക്ക് നേരെ കണ്ണടയ്ക്കില്ല: തോമസ് ചാണ്ടിക്കെതിരായ നടപടി തുടരുമെന്ന് റവന്യൂമന്ത്രി

അഴിമതിക്ക് നേരെ കണ്ണടയ്ക്കില്ല: തോമസ് ചാണ്ടിക്കെതിരായ നടപടി തുടരുമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ നടപടി തുടരുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്ന പരിപാടി സിപിഐക്ക് ഇല്ലെന്നും ചന്ദ്രശേഖരന്‍ തുറന്നടിച്ചു. അസാധാരണ നടപടി സിപിഐ എടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചതിന് വിശദീകരണമായി അദ്ദേഹം പറഞ്ഞു.

കേരളം ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക്; കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു

കേരളം ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക്; കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു

ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുവാന്‍ ഇനി രണ്ടു ദിവസം മാത്രം അവശേഷിക്കെ കേരളം കാല്‍പ്പന്ത് ലഹരിയില്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ഐ.എം വിജയനും ബാലചന്ദ്രനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ കൈയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടെയാണ് നാടെങ്ങും ഫുട്‌ബോള്‍ ലഹരിയിലായത്. ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലേക്കാണ് കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. മറ്റെന്നാള്‍(ഈ മാസം 6) ദീപശിഖ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സ്ഥാപിക്കും. കൊച്ചി ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന […]

1 2 3