ചിലിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

ചിലിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും ഇതു വരെ നല്‍കിയിട്ടില്ല.

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. ഇന്നു രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.49നായിരുന്നു അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം

ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു ഭൂചലനം. പുലര്‍ച്ചെ 4.52 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ചലനമുണ്ടായത്. 5 മുതല്‍ 7 സെക്കന്റ് വരെ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാഖിലും ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം; മരണം 130 കവിഞ്ഞു

ഇറാഖിലും ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം; മരണം 130 കവിഞ്ഞു

ബാഗ്ദാദ്: ഇറാഖ്-ഇറാന്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം. ഇറാഖ് നഗരമായ ഹാലബ്ജയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണസംഖ്യ 130 കവിഞ്ഞതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരിച്ചവരിലേറെയും ഇറാന്‍ സ്വദേശികളാണ്. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ ഭൂചലനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ് അതിര്‍ത്തിയില്‍ […]

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം

അഗര്‍ത്തല: ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തില്‍ അപകടങ്ങളോ, കേടുപാടുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഭൂചലനം ഇന്ന് രാവിലെ 10.20 നാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ത്രിപുരയിലും സമീപ പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗര്‍ത്തലയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയന്ത്രണ കേന്ദ്രത്തിന്റെ ചുമതലയുള്ള സരത്ദാസ് വ്യക്തമാക്കി. ഭൂചലനം 15-20 സെക്കന്റ് നീണ്ട് നിന്നു.

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

മാന്‍ഡി: ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1905-ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ ഭൂകമ്പത്തില്‍ 20,000 പേര്‍ മരിച്ചു.