കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട്: പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നിര്‍മ്മിച്ച പക്ഷിഭൂപടം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന കേരളത്തില്‍ കാസര്‍കോടും പക്ഷിഭൂപട പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷിഭൂപട നിര്‍മ്മാണം രണ്ടുഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 187 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, പക്ഷി നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയാണ് നിര്‍വഹിക്കുന്നത്. ആദ്യ സര്‍വെ സെപ്തംബര്‍ വരെയും വേനല്‍ക്കാല പൂര്‍ത്തികരണ സര്‍വെ മാര്‍ച്ച് അവസാനത്തോടെയും നടക്കും. വന്യജീവി പരിപാലനത്തില്‍ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സര്‍വെ പക്ഷികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുതകുന്നതാകും. ജില്ലാതല പക്ഷിഭൂപട നിര്‍മ്മാണം പക്ഷി സര്‍വേയോടെ ആരംഭിക്കും. നാളെ രാവിലെ […]

പരിസ്ഥിതി സംരക്ഷണത്തിന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രംഗത്ത്

പരിസ്ഥിതി സംരക്ഷണത്തിന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രംഗത്ത്

കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനവുമായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്ത്. കാഞ്ഞങ്ങാട് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന്റെയും ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മഷിപേന നല്‍കി കൊണ്ട് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഷെരീഫ് ഫ്രേം ആര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. സുഗണന്‍ ഇരിയ, സുധീര്‍ കെ, എം.വി. മനോഹരന്‍, […]